Latest NewsNewsIndia

ഐഎസില്‍ ചേരാന്‍ വേണ്ടി വന്‍ തോതില്‍ പണം ആവശ്യം, ഇതിനായി കവര്‍ച്ച നടത്തിയ കേസില്‍ തൃശൂര്‍ സ്വദേശിയെ എന്‍ഐഎ പിടികൂടി

കേരളത്തില്‍ നടന്ന കവര്‍ച്ചയിലും സ്വര്‍ണക്കടത്തിലും യുവാവിന് പങ്ക്

തിരുവനന്തപുരം: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ വേണ്ടിയുള്ള പണത്തിനായി, കവര്‍ച്ച നടത്തിയ കേസില്‍ തൃശൂര്‍ സ്വദേശിയെ എന്‍ഐഎ പിടികൂടി. തൃശൂര്‍ സ്വദേശി മതിലകത്ത് കോടയില്‍ ആഷിഫിനെയാണ് അറസ്റ്റ് ചെയ്തത്. അടുത്തിടെ കേരളത്തില്‍ നടന്ന കവര്‍ച്ചയിലും സ്വര്‍ണക്കടത്തിലും സംഘത്തിന് പങ്കുണ്ടെന്ന് കേന്ദ്ര ഏജന്‍സികള്‍ കണ്ടെത്തി.

Read Also: ‘ബസ് യാത്രയ്‌ക്കിടെ കളിയാക്കി ചിരിച്ചു’ – വിദ്യാർത്ഥിനിയുടെ നേർക്ക് തുപ്പിയയാൾ അറസ്റ്റിൽ

ടെലട്രാമില്‍ പെറ്റ് ലവേര്‍സ് (Pet Lovers) എന്ന ഗ്രൂപ്പുണ്ടാക്കിയാണ് മോഷണ സംഘത്തിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ആഷിഫിനെ കൂടാതെ മറ്റ് രണ്ട് പേര്‍കൂടി എന്‍ഐഎയുടെ കസ്റ്റഡിയിലുണ്ട്.

പാലക്കാട് നിന്ന് 30 ലക്ഷം രൂപ മോഷ്ടിച്ച ശേഷമാണ് ആഷിഫും സംഘവും സത്യമംഗലം വന മേഖലയിലെ വീട്ടില്‍ ഒളിച്ചത്. വനത്തിനുള്ളില്‍ നിന്നാണ് എന്‍ഐഎ പ്രതിയെ പിടികൂടിയത്. ആഷിഫ് മുന്‍പ് ഒരു കൊലക്കേസിലും പ്രതിയാണ്. മറ്റൊരു പ്രതിക്ക് വേണ്ടി അന്വേഷണം നടക്കുന്നുണ്ട്. കൊച്ചി എന്‍ഐഎ യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്. സംഘം ഒരു പൊതുമേഖലാ ബാങ്കിലും ഒരു സഹകരണ സംഘത്തിലും ഒരു  ജ്വല്ലറിയിലും മോഷണം നടത്താന്‍ വന്‍  പദ്ധതി തയ്യാറാക്കിയിരുന്നു.

ഭീകരപ്രവര്‍ത്തനത്തിന് പണം കണ്ടെത്തുകയായിരുന്നു മോഷണങ്ങളിലൂടെ ലക്ഷ്യമിട്ടത്. 36കാരനായ ആഷിഫ് കഴിഞ്ഞ മൂന്ന് മാസമായി എന്‍ഐഎയുടെ നിരീക്ഷണത്തിലായിരുന്നു. സത്യമംഗലം വനമേഖലയിലെ ഭവാനിസാഗര്‍ പ്രദേശത്ത് വീട് വാടകയ്ക്ക് എടുത്ത് താമസിക്കുകയായിരുന്നു. ഇയാള്‍ എടിഎം കവര്‍ച്ച, ഓണ്‍ലൈന്‍ ബാങ്ക് തട്ടിപ്പ് അടക്കം വന്‍കിട മോഷണങ്ങള്‍ ആസൂത്രണം ചെയ്തിരുന്നു. പാടൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാളെന്നും വിവരമുണ്ട്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button