KeralaLatest NewsNews

ചികിത്സയിൽ കഴിഞ്ഞ യുവാവ് സർക്കാർ ആശുപത്രിയിൽ മരണപ്പെട്ട സംഭവത്തിൽ അന്വേഷണം വേണം: കെ സുരേന്ദ്രൻ

തിരുവനന്തപുരം: ആരോഗ്യ മന്ത്രിയുടെ സ്വന്തം ജില്ലയായ പത്തനംതിട്ടയിൽ തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ യുവാവ് മരണപ്പെട്ടത് അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. തുകലശ്ശേരി മാടവന പറമ്പിൽ ബിജുവിനെ ഈ മാസം 16-ാം തീയതി മുതൽ ആശുപത്രിയിൽ നിന്ന് കാണാതാവുകയും മകനെ കാണുന്നില്ലെന്നുള്ള പരാതി മാതാവ് തിരുവല്ല പോലിസിൽ നൽകിയിരുന്നതുമാണ്. എന്നാൽ പോലീസ് ക്യത്യമായി അന്വേഷിച്ചില്ലെന്ന് അദ്ദഹം കുറ്റപ്പെടുത്തി.

Read Also: 10 വയസുകാരിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി: മലപ്പുറത്ത് 36കാരിക്ക് 30 വർഷം കഠിനതടവ്

തിരുവല്ല താലൂക്ക് ആശുപത്രിയുടെ ലിഫ്റ്റിനിടയിൽ ബിജുവിന്റെ മൃതദേഹം വിവസ്ത്രമായി കാണപ്പെട്ടത് ദുരൂഹമാണ്. ആശുപത്രിയിൽ കഴിഞ്ഞിരുന്ന രോഗിയുടെ മരണം സംഭവിച്ചത് ആശുപത്രി അധികൃതരുടെയും ജീവനക്കാരുടെയും അനാസ്ഥ മൂലമാണെന്ന് വ്യക്തമാണ്. സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ഒരു സുരക്ഷയുമില്ലെന്ന് തുടർച്ചയായ ഇത്തരം സംഭവങ്ങളിൽ നിന്നും വ്യക്തമാവുകയാണ്. ആരോഗ്യമേഖലയിൽ നിരുത്തരവാദപരമായ പ്രവർത്തനമാണ് നടക്കുന്നത്. ബിജുവിന്റെ ദുരൂഹ മരണത്തെക്കുറിച്ച് നീതിയുക്തമായ അന്വേഷണം നടത്തിയില്ലെങ്കിൽ ബിജെപി ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.

Read Also: അന്ന് രാജ്‌മോഹൻ ഉണ്ണിത്താനെ ന്യായീകരിച്ചവർ ഇന്ന് വിനായകനെ കേട്ടാൽ അറയ്ക്കുന്ന വാക്കുകൾ കൊണ്ട് പുലഭ്യം പറയുന്നു:കുറിപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button