Latest NewsIndiaNews

10 കിലോ തക്കാളി അമ്മയ്ക്ക് സമ്മാനമായി കൊണ്ടുവന്ന് ദുബായിലുള്ള മകള്‍

ന്യൂഡല്‍ഹി: രാജ്യത്ത് തക്കാളി വില കുത്തനെ കൂടിവരികയാണ്. ചിലയിടങ്ങളില്‍ ഒരു കിലോ തക്കാളിക്ക് 250 രൂപ വരെയാണ് വില. ഇതിനിടയില്‍, അമ്മയ്ക്ക് ദുബായിയില്‍ നിന്നും മകള്‍ കൊണ്ടുവന്ന സമ്മാനം കണ്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ദുബായില്‍ താമസിക്കുന്ന മകള്‍ അമ്മയ്ക്ക് സമ്മാനമായി വാങ്ങിയത് 10 കിലോ തക്കാളിയാണ്. ഇതാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വന്‍ ഹിറ്റായി മാറിയിരിക്കുന്നത്.

Read Also: 10 വയസുകാരിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി: മലപ്പുറത്ത് 36കാരിക്ക് 30 വർഷം കഠിനതടവ്

ദുബായില്‍ താമസിക്കുന്ന മകള്‍ നാട്ടിലേയ്ക്ക് അവധിക്കാലം ആഘോഷിക്കാന്‍ വന്നപ്പോഴാണ് അമ്മയ്ക്ക് 10 കിലോ തക്കാളി വാങ്ങിയത്. ഒരു ട്വിറ്റര്‍ ഉപയോക്താവാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്താണ് വാങ്ങേണ്ടതെന്ന് യുഎഇയില്‍ നിന്ന് മകള്‍ അമ്മയോട് ചോദിച്ചപ്പോഴാണ് തനിക്ക് സമ്മാനമായി 10 കിലോ തക്കാളി കൊണ്ടുവന്നാല്‍ മതിയെന്ന് ഈ അമ്മ ആവശ്യപ്പെട്ടത്.

രേവാസ് എന്ന ട്വിറ്റര്‍ ഉപയോക്താവാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. ‘വേനലവധിക്കാലം ആഘോഷിക്കാന്‍ എന്റെ സഹോദരി ഇന്ത്യയിലേയ്ക്ക് പോകുകയാണ്. നാട്ടിലേക്ക് പോകുന്നതിന് മുമ്പ് എന്താണ് വാങ്ങേണ്ടത് എന്ന് അവള്‍ അമ്മയോട് ചോദിച്ചു. അമ്മ പറഞ്ഞത് 10 കിലോ തക്കാളി കൊണ്ടുവന്നാല്‍ മതിയെന്നാണ്. അമ്മയുടെ നിര്‍ദ്ദേശപ്രകാരം അവള്‍ 10 കിലോ തക്കാളി സ്യൂട്ട്‌കേസിലാക്കി അയച്ചിരിക്കുകയാണ്’- എന്നാണ് ട്വീറ്റില്‍ പറയുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button