ഗായിക അമൃത സുരേഷിന്റെയും മകള്‍ അവന്തികയുടെയും ചിത്രം സഹിതം തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്ത പ്രചരിപ്പിച്ച യൂട്യൂബ് ചാനലിനെതിരെ വിമർശനവുമായി ഗായികയും അമൃതയുടെ സഹോദരിയുമായ അഭിരാമി സുരേഷ് രംഗത്ത്. മറ്റൊരു ഭാഷയിലെ അമൃത എന്ന അഭിനേത്രിയുടെ മകള്‍ മരിച്ചെന്ന ഖേദകരമായ വാര്‍ത്തയ്ക്ക് പ്രേക്ഷകരുടെ എണ്ണം കൂട്ടാന്‍ വേണ്ടി യൂട്യൂബ് ചാനല്‍ തമ്പ്നെയിലായി നല്‍കിയത് അമൃത സുരേഷ് കരയുന്ന ഒരു ചിത്രമാണെന്ന് അഭിരാമി വിമർശിച്ചു.
‘മരണവാര്‍ത്ത പോലും പ്രേക്ഷകരുടെ എണ്ണം കൂട്ടാന്‍ വേണ്ടി വളച്ചൊടിക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നത് അങ്ങേയറ്റം അപലപനീയമാണ്. വിവാദം എവിടെയുണ്ടോ അവിടെ തന്റെ ചേച്ചിയും ഉണ്ട്, ചേച്ചിയുടെ യോഗം അങ്ങനെയായിപ്പോയി. ഇത് സഹിക്കാവുന്നതിലും അങ്ങേയറ്റമാണ്. അല്പമെങ്കിലും ദയകാണിക്കു’ അഭിരാമി പറഞ്ഞു.
Post Your Comments