Latest NewsKeralaEntertainment

‘ആരാണ് ഈ ഉമ്മൻ ചാണ്ടി, എന്തിനാടോ മൂന്ന് ദിവസൊക്കെ, നിർത്തിയിട്ട് പോ?’ ഉമ്മൻചാണ്ടിയെ അപമാനിച്ച് നടൻ വിനായകൻ

അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ചു നടൻ വിനായകൻ. ‘ആരാണ് ഈ ഉമ്മൻ ചാണ്ടി, ഉമ്മൻ ചാണ്ടി ചത്തു, എന്തിനാണ് മൂന്ന് ദിവസം അവധി’ എന്നാണ് സോഷ്യൽ മീഡിയ ലൈവിലെത്തി വിനായകൻ പറഞ്ഞത്.

‘ആരാണ് ഈ ഉമ്മൻ ചാണ്ടി, എന്തിനാടോ മൂന്ന് ദിവസൊക്കെ, നിർത്തിയിട്ട് പോ പത്രക്കാരോടാണ് പറയുന്നത്. ഉമ്മൻ ചാണ്ടി ചത്ത് അതിന് ഞങ്ങൾ എന്ത് ചെയ്യണം എന്റെ അച്ഛനും ചത്തു, അതിനിപ്പോ ഞങ്ങളെന്ത് ചെയ്യണം. നല്ലവനാണെന്ന് നിങ്ങൾ വിചാരിച്ചാലും ഞാൻ വിചാരിക്കില്ല. കരുണാകരന്റെ കാര്യം നോക്കിയാൽ നമ്മക്കറിയില്ലെ ഇയാൾ ആരോക്കെയാണെന്ന്’ എന്നിങ്ങനെയാണ് വിനായകൻ അധിക്ഷേപിച്ച് സംസാരിച്ചത്.

അതേസമയം സോഷ്യൽ മീഡിയയിൽ വിനായകനെതിരെ രൂക്ഷ പ്രതികരണങ്ങളാണ് ഉയരുന്നത്. ഇതാണ് ഇടതു സംസ്കാരമെന്നാണ് കോൺഗ്രസ് ബിജെപി പ്രൊഫൈലുകൾ ആരോപിക്കുന്നത്.

താരത്തിന്‍റെ ഫേസ്ബുക്കിലെ മറ്റ് പോസ്റ്റുകള്‍ക്ക് താഴെ കമന്‍റുകള്‍ നിറയുന്നുണ്ട്. താരം പിന്നീട് ഈ വിഷയത്തിൽ പ്രതികരണം ഒന്നും നടത്തിയിട്ടില്ല. അതേസമയം, സമാനതകളില്ലാത്ത അന്ത്യയാത്രയാണ് രാഷ്ട്രീയ കേരളം ഉമ്മൻചാണ്ടിക്ക് നൽകി കൊണ്ടിരിക്കുന്നത്. ഇനി ഇങ്ങനെയൊരു നേതാവുണ്ടാകില്ലെന്ന് പറഞ്ഞ്, കണ്ണീരണി‌ഞ്ഞ്, പലവിധ രീതിയിൽ ജീവിതത്തെ സ്പർശിച്ച കഥകൾ പങ്കുവച്ച്, പ്രിയ നേതാവിനെ ഒരുനോക്ക് കാണാൻ ജനം തെരുവിൽ കാത്ത് നിൽക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button