സ്മാർട്ട്ഫോൺ വിപണി കീഴടക്കാൻ കിടിലൻ ഹാൻഡ്സെറ്റുമായി ഓപ്പോ എത്തുന്നു. സ്മാർട്ട്ഫോൺ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഓപ്പോ കെ11 സ്മാർട്ട്ഫോണാണ് കമ്പനി പുറത്തിറക്കുന്നത്. ജൂലൈ 27ന് ഓപ്പോ കെ11 ചൈനീസ് വിപണിയിൽ എത്തും. നിലവിൽ, ഈ സ്മാർട്ട്ഫോണുകളുടെ പ്രീ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. പ്രീ ബുക്ക് ചെയ്യുന്നവർക്ക് ഓപ്പോയുടെ ഇയർഫോണുകൾ സൗജന്യമായി നേടാവുന്നതാണ്.
6.5 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിരിക്കുന്നത്. 120 ഹെർട്സ് റിഫ്രഷ് റേറ്റ് ലഭ്യമാണ്. ക്വാൽകം സ്നാപ്ഡ്രാഗൺ 782ജി പ്രോസസറാണ് ഈ സ്മാർട്ട്ഫോണുകൾക്ക് കരുത്ത് പകരുന്നത്. 50 മെഗാപിക്സൽ സോണി IMX സെൻസർ ഉണ്ടായിരിക്കുന്നതാണ്. 100W ഫാസ്റ്റ് ചാർജിംഗ് പിന്തുണയാണ് ഓപ്പോ കെ11-ന്റെ പ്രധാന പ്രത്യേകത. 5,000 എംഎഎച്ചാണ് ബാറ്ററി ലൈഫ്. ചൈനീസ് വിപണിയിൽ പുറത്തിറക്കിയ ശേഷം, ഉടൻ തന്നെ ഇന്ത്യൻ വിപണിയിലും ഈ സ്മാർട്ട്ഫോണുകൾ പ്രതീക്ഷിക്കാവുന്നതാണ്. ഇന്ത്യയിൽ ഏകദേശം 22,900 രൂപയോളമാണ് ഓപ്പോ കെ11-ന്റെ വില വരുന്നത്.
Post Your Comments