Latest NewsNews

സര്‍പ്പദോഷം മാറാനും കുട്ടിയുണ്ടാകാനും പൂജ, അതിനുശേഷം കുട്ടി ഉണ്ടായെന്ന് പറഞ്ഞു: പ്രകാശ് രാജിന്റെ ഇരട്ടത്താപ്പ്

കുക്കെയില്‍ എല്ലാ സംവിധാനവും ചെയ്തു കൊടുത്തു

ഹൈന്ദവ സംസ്കാരത്തിനും ദേശീയതയ്‌ക്കും എതിരെ അപകീര്‍ത്തിപരമായ പ്രസ്താവനകള്‍ നടത്തി വിവാദങ്ങളിൽ നിറയുന്ന നടൻ പ്രകാശ് രാജിന്റെ ഇരട്ടത്താപ്പ് തുറന്നുകാട്ടി മാദ്ധ്യമ പ്രവര്‍ത്തകന്‍. കര്‍ണാടകയിലെ പ്രമുഖ മാദ്ധ്യമമായ വിശ്വവാണിയുടെ ചീഫ് എഡിറ്റര്‍ വിശ്വേശ്വര്‍ ഭട്ട് ആണ് ഭാര്യയുടെ സര്‍പ്പദോഷം അകറ്റാൻ വേണ്ടി ക്ഷേത്രത്തില്‍ പ്രകാശ് രാജ് വഴിപാട് കഴിപ്പിച്ച സംഭവത്തെപ്പറ്റി വിശ്വേശ്വര്‍ ഭട്ട് വെളിപ്പെടുത്തിയത്. നിരീശ്വരവാദി എന്ന് പറയുന്നത് പ്രകാശ് രാജിന്റെ ഒരു തട്ടിപ്പ് മാത്രമാണെന്നും വിശ്വവാണി ചീഫ് എഡിറ്റര്‍ പറയുന്നു.

READ ALSO: ക്ഷേത്ര കുളത്തിൽ കുളിക്കാനിറങ്ങി: വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം

‘വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഒരു ദിവസം പ്രകാശ് രാജ് എനിക്ക് ഫോണ്‍ ചെയ്തു. തന്റെ രണ്ടാം ഭാര്യക്ക് കുട്ടികളാകില്ല. സര്‍പ്പദോഷമുണ്ട് എന്ന് ഭാര്യയോട് ഒരാള്‍ പറഞ്ഞു. കുക്കെ സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ പോയി സര്‍പ്പദോഷമകറ്റാൻ അവള്‍ ആഗ്രഹിക്കുന്നു. അങ്ങനെ ചെയ്യാതെ കുട്ടികള്‍ ഉണ്ടാവില്ല എന്നാണ് പറയുന്നത്. നിങ്ങള്‍ക്ക് അവിടെ ആരെയെങ്കിലും പരിചയമുണ്ടെങ്കില്‍ സര്‍പ്പദോഷം അകറ്റുന്നതിനായി പൂജ നടത്താൻ സഹായം ചെയ്ത് തരണം എന്നായിരുന്നു പ്രകാശ് രാജ് എന്നോട് പറഞ്ഞത്. ഞാൻ അത് ശ്രദ്ധാപൂര്‍വ്വം കേട്ടു. അദ്ദേഹത്തിന്റെ ആവശ്യ പ്രകാരം ഞാൻ ഞങ്ങളുടെ മംഗളൂരു റിപ്പോര്‍ട്ടര്‍ ജിതേന്ദ്ര കുന്ദേശ്വരഗെയോട് ഇക്കാര്യം പറയുകയും ചെയ്തു. കുക്കെയില്‍ എല്ലാ സംവിധാനവും ചെയ്തു കൊടുത്തു. അത് പ്രകാരം, പ്രകാശരാജിന്റെ ഭാര്യ കുക്കെയില്‍ വന്ന് പൂജ ചെയ്ത് മടങ്ങുകയും ചെയ്തു. ഒരു വര്‍ഷത്തിന് ശേഷം അവര്‍ക്ക് കുട്ടിയുണ്ടായി. ഈ വിവരം പ്രകാശ് രാജും അദ്ദേഹത്തിന്റെ ഭാര്യയും എന്നെ ഫോണ്‍ വിളിച്ച്‌ പറഞ്ഞു. പ്രകാശ് രാജിന് ഒരു കുട്ടിയുണ്ടായെങ്കില്‍ അത് കുക്കെയുടെ അനുഗ്രഹമാണ്. അവര്‍ കുട്ടിയെ വേണ്ടന്ന് പറയുമോ? വെറുതേ ചോദിച്ച്‌ പോകുകയാണ്! അയാള്‍ പുറത്ത് ഒന്നും, അകത്ത് മറ്റൊന്നുമാണ്. പുറമേ, അയാള്‍ വലിയ പുരോഗമനവാദിയും യുക്തിവാദിയും ചിന്തകനുമായി നടിക്കുകയാണ്. അകത്ത് മറ്റൊന്നാണ്. നാം എല്ലാം പുശ്ചത്തോടെ തള്ളിക്കളയേണ്ട വെറും ഹിപ്പോക്രാറ്റാണ്, അവസരവാദി. ഇരട്ടത്താപ്പുള്ള മനുഷ്യൻ’.

വിഷമുള്ള പാമ്പെന്ന് കളിയാക്കുമ്പോള്‍ തന്നെ അവര്‍ക്ക് അനുഗ്രഹമായി ആ ‘സര്‍പ്പം’ തന്നെ വരണം! ഐഎസ്‌ആര്‍ഒ ശാസ്ത്രജ്ഞര്‍ തിരുപ്പതിയില്‍ പോയപ്പോള്‍ ‘സ്വന്തം കഴിവില്‍ വിശ്വസിക്കാത്തവര്‍ ദൈവത്തിലേക്ക് പോകുന്നു’ എന്ന് പുരോഗമനവാദികള്‍ പരിഹസിക്കുന്നതുമായി ഈ സംഭവത്തിന് ഒരു ബന്ധവുമില്ല എന്നും ഇത്തരം സ്വകാര്യ കാര്യങ്ങള്‍ പരസ്യമായി ചര്‍ച്ച ചെയ്യുന്നത് എനിക്ക് പൊതുവെ ഇഷ്ടമുള്ള കാര്യമല്ല.,എന്നാല്‍ ചില കാര്യങ്ങള്‍ പറഞ്ഞില്ലെങ്കില്‍ എന്റെ വ്യക്തിത്വം നഷ്ടപ്പെടും. അതുകൊണ്ടാണ് ഇക്കാര്യം പറയുന്നതെന്നും വിശ്വേശ്വര്‍ ഭട്ട് ട്വിറ്ററില്‍ കുറിച്ചു. കുറിപ്പിനൊപ്പം റിപ്പോര്‍ട്ടര്‍ ജിതേന്ദ്ര കുന്ദേശ്വരയും പ്രകാശ് രാജിന്റെ രണ്ടാം ഭാര്യ പോനി വര്‍മ്മയും കുക്ക് ക്ഷേത്രത്തില്‍ നില്‍ക്കുന്ന ഫോട്ടോയും വിശ്വേശ്വര്‍ ഭട്ട് പുറത്തു വിട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button