വീട് വാടകയ്ക്ക് എടുത്ത് മയക്കുമരുന്ന് കച്ചവടം: യുവാവിനെ അറസ്റ്റ് ചെയ്ത് എക്‌സൈസ്

തിരുവനന്തപുരം: വീട് വാടകയ്ക്ക് എടുത്ത് മയക്കുമരുന്ന് കച്ചവടം നടത്തിയിരുന്ന യുവാവിനെ എക്‌സൈസ് പിടികൂടി. പേയാട് ചെറുപാറ സ്വദേശിയും, മലയിൻകീഴ് മേപ്പുക്കട ശ്രീനിലയത്തിൽ വാടകയ്ക്ക് താമസിക്കുകയും ചെയ്തിരുന്ന 34 വയസുള്ള മണിക്കുട്ടൻ എന്ന കിരണിനെ ആണ് സിന്തെറ്റിക് മയക്കുമരുന്നുമായി അറസ്റ്റ് ചെയ്തത്. 30.7 ഗ്രാം എംഡിഎംഎ ആണ് ഇയാളിൽ നിന്നും കണ്ടെടുത്തത്. കാട്ടാക്കട എക്‌സൈസ് ഇൻസ്‌പെക്ടർ വി എൻ മഹേഷിന്റെ നേതൃത്വത്തിൽ ആയിരുന്നു റെയിഡ്. മയക്കുമരുന്ന് വിതരണത്തിന് ഉപയോഗിച്ചിരുന്ന പ്രതിയുടെ 2 മൊബൈൽ ഫോണും, തൊണ്ടി മണിയായി 5000 രൂപയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

Read Also: ‘അമ്മയ്ക്ക് ടെൻഷനാണ്’- വിമാനത്തിൽ ഓക്സിജൻ മാസ്കിട്ട സോണിയയുടെ ഫോട്ടോയുമായി രാഹുൽ

സംഘത്തിൽ പിഒ പ്രശാന്ത്, സിഇഒമാരായ നവാസ്, സതീഷ് കുമാർ, ഹർഷകുമാർ, ശ്രീജിത്ത്, വിനോദ് ,ഹരിത് , WCEO ലിജി എന്നിവർ പങ്കെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Read Also: മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന തള്ളി, ഉമ്മന്‍ ചാണ്ടിക്ക് ഔദ്യോഗിക ബഹുമതികള്‍ വേണ്ടെന്ന് കുടുംബം

Share
Leave a Comment