Latest NewsKeralaIndiaEntertainment

‘ലാത്തിരി പൂത്തിരി പുഞ്ചിരിച്ചെപ്പോ’- കമ്പിത്തിരിയും മത്താപ്പും കത്തിച്ച് ആഘോഷിച്ച് അഭയ ഹിരണ്മയി

ഗോപി സുന്ദറും അമൃത സുരേഷുമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോഴത്തെ പ്രധാന ചർച്ചാ വിഷയം. ഇരുവരും വേർപിരിഞ്ഞെന്ന തരത്തിലാണ് അഭ്യൂഹം. ​രണ്ടുപേരും പരസ്‌പരം സോഷ്യൽ മീഡിയയിൽ അൺഫോളോ ചെയ്തത് ചൂണ്ടിക്കാട്ടിയാണ് പ്രചാരണം. 2022 മെയ് 26ന് പ്രണയം പ്രഖ്യാപിച്ചു കൊണ്ട് ഇവർ പങ്കുവച്ച പോസ്റ്റ് പിൻവലിച്ചതും ആരാധകരുടെ സംശയത്തിന് കാരണമായി. ​

അമൃതയ്‌ക്കൊപ്പമുള്ള ഫോട്ടോകൾ ഇടയ്ക്കിടെ ഗോപി സുന്ദർ പങ്കുവെക്കാറുണ്ടായിരുന്നു. കുറച്ചായി അതും കാണുന്നില്ല. ഇതും അഭ്യൂഹങ്ങളെ ശക്തിപ്പെടുത്തിയിട്ടുണ്ട്. ഇതിനിടെ ഗായിക അഭയ ഹിരൺമയിയുടെ പോസ്റ്റ് വൈറലായിരിക്കുകയാണ്. ജീവിതം മതിമറന്ന് ആഘോഷിക്കണമെന്നു സൂചിപ്പിച്ചുള്ള പോസ്റ്റാണിത്. ‘നോക്കെത്താ ദൂരത്ത് കണ്ണും നട്ട്’ ചിത്രത്തിലെ ബിച്ചു തിരുമലയുടെ ‘ലാത്തിരി പൂത്തിരി പുഞ്ചിരിച്ചെപ്പോ’ എന്ന വരികൾ കടമെടുത്താണ് അഭയയുടെ പോസ്റ്റ്.

”എല്ലാ ലത്തിരികളും പൂത്തിരികളും കൊണ്ട് നിങ്ങൾ ജീവിതം ആഘോഷിക്കണമെന്നു ഞാൻ ആഗ്രഹിക്കുന്നു. കമ്പിത്തിരിയും മത്താപ്പും കത്തിച്ചാണ് എന്റെ ആഘോഷം” എന്നാണ് മനോഹര സായാഹ്നത്തിൽ ദീപാലങ്കാരങ്ങൾക്ക് നടുവിൽ നിൽക്കുന്നതിന്റെ ചിത്രം പങ്കുവച്ച് അഭയ ഹിരൺമയി കുറിച്ചത്.

നേരത്തെ ​ഗോപി സുന്ദറിന്റെ ആദ്യ ​വിവാഹബന്ധം പരാജയപ്പെട്ടതും, ​ഗായിക അഭയ ഹിരൺമയിയുമായുള്ള ലിവിങ് റിലേഷനും വേർപിരിയലുമെല്ലാം ചർച്ചയായിരുന്നു. അന്ന് കുറ്റപ്പെടുത്തലുകൾ കേട്ടത് ​ഗോപി സുന്ദറിനാണ്. ​ഇപ്പോഴും അതേ സാഹചര്യമാണ്. ​ഗോപി സുന്ദർ അമൃതയെ ഉപേക്ഷിച്ചു എന്ന രീതിയിലാണ് ചർച്ചകൾ.അതേസമയം, സംഗീത സംവിധായകൻ ഗോപി സുന്ദറിനൊപ്പം പത്തു വർഷത്തോളം ലിവിംഗ് ടുഗതർ റിലേഷൻഷിപ്പിലായിരുന്നു അഭയ ഹിരൺമയി. കഴിഞ്ഞ വർഷമാണ് ഇവർ ബ്രേക്കപ്പ് ആയത്.

പിന്നീടാണ് ഗോപി സുന്ദർ ഗായിക അമൃത സുരേഷുമായി പ്രണയത്തിലാണെന്ന കാര്യം വെളിപ്പെടുത്തുന്നത്. എന്നാൽ ഒരു വർഷത്തെ ആനിവേഴ്‌സറി ആഘോഷത്തിന് ശേഷം ഇരുവരും വേർപിരിയുകയാണ് എന്നാണ് റിപ്പോർട്ടുകൾ. ഇൻസ്റ്റഗ്രാമിൽ ഇരുവരും അൺഫോളോ ചെയ്തത് വാർത്തകളിൽ നിറഞ്ഞിരുന്നു. തങ്ങൾ പ്രണയത്തിലാണ് എന്ന് അറിയിച്ചു കൊണ്ട് പങ്കുവച്ച പോസ്റ്റും ഇരുവരും ഡിലീറ്റ് ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button