KeralaLatest NewsNews

സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം മാറ്റിവച്ചു

തിരുവനന്തപുരം : 2022 ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകളുടെ പ്രഖ്യാപനം മാറ്റിവച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അന്തരിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്ത് രണ്ട് ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതേതുടര്‍ന്ന് ആണ് സംസ്ഥാന സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം മാറ്റിവച്ചത്.

ജൂലൈ 19ന് രാവിലെ 11 ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് തിരുവനന്തപുരത്ത് പ്രഖ്യാപനം നടത്താനിരുന്നത്. ഗൗതം ഘോഷ് അധ്യക്ഷനായ ജൂറിയാണ് ഇത്തവണ സിനിമകൾ വിലയിരുത്തിയത്. സംവിധായകനും കലാസംവിധായകനുമായ നേമം പുഷ്പരാജും, ചലച്ചിത്രകാരനും കലാകാരനുമായ കെഎം മധുസൂധനനും പ്രാഥമിക ജഡ്ജിംഗ് പാനലിന്റെ രണ്ട് ഉപസമിതികളെ നയിച്ചത്. എഴുത്തുകാരായ വിജെ ജെയിംസ്, കെഎം ഷീബ, കലാസംവിധായകന്‍ റോയ് പി തോമസ്, നിര്‍മ്മാതാവ് ബി രാകേഷ്, സംവിധായകന്‍ സജാസ് റഹ്മാന്‍, എഡിറ്ററും സംവിധായകനുമായ വിനോദ് സുകുമാരന്‍ എന്നിവരാണ് പ്രാഥമിക വിധിനിര്‍ണയ സമിതിയിലെ മറ്റ് അംഗങ്ങള്‍.

അതേ സമയം മമ്മൂട്ടി- ലിജോ ജോസ് ടീമിന്റെ നൻപകൽ നേരത്ത് മയക്കം, കുഞ്ചാക്കോ ബോബൻ നായകനായ ന്നാ താൻ കേസ് കൊട്, തരൂൺ മൂർത്തി ഒരുക്കിയ സൗദി വെള്ളക്ക, പുഴു, അപ്പൻ അടക്കമുള്ള ചിത്രങ്ങളാണ് അവസാന റൗണ്ടിലുള്ളതെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button