KeralaLatest NewsNews

പൊതുഅവധി പ്രഖ്യാപിച്ചിട്ടും ബിവറേജസിന് അവധി നൽകാത്ത കമ്മ്യൂണിസ്റ്റ് സർക്കാരാണ് ഏറ്റവും വലിയ അശ്ലീലം: സന്ദീപ് വചസ്പതി

തിരുവനന്തപുരം: കോൺഗ്രസിനും സംസ്ഥാന സർക്കാരിനുമെതിരെ പരിഹാസവുമായി ബിജെപി നേതാവ് സന്ദീപ് വചസ്പതി. ഉമ്മൻചാണ്ടിയുടെ വിയോഗത്തെ തുടർന്ന് ദുഃഖാചരണത്തിന്റെ ഭാഗമായി പൊതുഅവധി പ്രഖ്യാപിച്ചിട്ടും ബിവറേജസിന് അവധി നൽകാത്ത കമ്മ്യൂണിസ്റ്റ് സർക്കാരിനെതിരായാണ് അദ്ദേഹം പരിഹാസം ഉന്നയിച്ചത്.

Read Also: പ്രവീണിന്റെ കൊലപാതകം, അഞ്ചാം പ്രതിയുടെ വീട്ടിലും നാട്ടിലും എന്‍.ഐ.എ നോട്ടീസ് പതിച്ച് ഉച്ചഭാഷിണിയില്‍ വിളംബരം ചെയ്തു

പാർട്ടിയുടെ ഏറ്റവും ജനകീയ മുഖം വിടവാങ്ങിയിട്ടും മുന്നണി യോഗം മാറ്റി വെക്കാത്ത കോൺഗ്രസ് നേതൃത്വത്തിനെതിരെയും അദ്ദേഹം വിമർശനം നടത്തി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ദുഃഖാചരണത്തിന്റെ ഭാഗമായി പൊതു അവധി പ്രഖ്യാപിച്ചിട്ടും ബിവറേജസിന് അവധി നൽകാത്ത കമ്മ്യൂണിസ്റ്റ് സർക്കാരും പാർട്ടിയുടെ ഏറ്റവും ജനകീയ മുഖം വിടവാങ്ങിയിട്ടും മുന്നണി യോഗം മാറ്റി വെക്കാത്ത കോൺഗ്രസ് നേതൃത്വവുമാണ് ഇന്ന് കണ്ട ഏറ്റവും വലിയ അശ്ലീലമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

Read Also: ചില പാർട്ടികൾ സ്വന്തം കുടുംബത്തിന്റെ താത്പര്യങ്ങൾക്കാണ് രാജ്യത്തിന്റെ ക്ഷേമത്തേക്കാൾ മുൻഗണന നൽകുന്നത്: പ്രധാനമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button