ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് ദുഃഖസൂചകമായി ഇന്ന് സംസ്ഥാനത്ത് നടത്താനിരുന്ന വിവിധ പരീക്ഷകൾ മാറ്റിവെച്ചു. സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വിവിധ സർവ്വകലാശാല പരീക്ഷകളും മാറ്റിവച്ചത്. കാലിക്കറ്റ് സർവ്വകലാശാല ഇന്ന് നടത്താനിരുന്ന മുഴുവൻ പരീക്ഷകളും മാറ്റിവെച്ചു. മാറ്റിവെച്ച പരീക്ഷകൾ ഈ മാസം 22ന് നടക്കുന്നതാണ്. പരീക്ഷ സമയത്തിൽ മാറ്റമുണ്ടായിരിക്കുന്നതല്ല. കൂടാതെ, ഇന്ന് നടത്താനിരുന്ന മൂല്യനിർണയ ക്യാമ്പുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
പൊതു അവധിയായതിനാൽ സാങ്കേതിക സർവ്വകലാശാലയും, കുസാറ്റും ഇന്ന് നടത്താനിരുന്ന പരീക്ഷകൾ മാറ്റിയിട്ടുണ്ട്. കേരള സർവ്വകലാശാലയും, മഹാത്മാഗാന്ധി സർവ്വകലാശാലയും, കണ്ണൂർ സർവ്വകലാശാലയും ഇന്ന് നടത്താനിരുന്ന പരീക്ഷകൾ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്. കൂടാതെ, ഇന്ന് നടത്താനിരുന്ന ഡിഗ്രി അഡ്മിഷൻ നാളത്തേക്ക് മാറ്റിവെച്ചിട്ടുണ്ട്. അതേസമയം, ഇന്ന് നടത്താൻ നിശ്ചയിച്ചിട്ടുള്ള പിഎസ്സി പരീക്ഷകൾക്ക് മാറ്റമില്ല. ഇന്ന് നടക്കേണ്ട സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ മറ്റൊരു ദിവസം നടക്കുന്നതാണ്.
Post Your Comments