തിരുവനന്തപുരം: ഡീസൽവില വർധനമൂലമുള്ള നഷ്ടം കുറയ്ക്കാൻ, ലാഭകരമല്ലാത്ത സർവീസുകളുടെ കണക്കെടുപ്പ് കെഎസ്ആർടിസി തുടങ്ങി. യാത്രക്കാരും വരുമാനവും കുറവുള്ള സർവീസുകൾ കണ്ടെത്തി അവ നിർത്തലാക്കാനാണ് ആലോചന. നഷ്ടത്തിലോടുന്ന ബസുകളുടെ കണക്ക്, യൂണിറ്റ് അടിസ്ഥാനത്തിലാണ് തയ്യാറാക്കുന്നത്. സർവീസുകൾ വരുമാനാടിസ്ഥാനത്തിൽമാത്രം ഓടിച്ച് നഷ്ടം പരമാവധി കുറയ്ക്കാനാണ് ആലോചന.
4700 ബസുകളാണ് ഇപ്പോൾ ഓടിക്കുന്നത്. ഏഴുകോടി രൂപവരെ വരുമാനമുണ്ട്. നേരത്തേ 18 ലക്ഷം കിലോമീറ്റർ സർവീസ് നടത്തിയപ്പോൾ ലഭിച്ചിരുന്ന വരുമാനം ഇപ്പോൾ 14 ലക്ഷം കിലോമീറ്റർ ഓടിക്കുമ്പോൾ കിട്ടുന്നുണ്ട്. 42,000 ജീവനക്കാരുണ്ടായിരുന്നത് ഇപ്പോൾ 25,000 ആയി കുറഞ്ഞു. ശമ്പളയിനത്തിൽ മാറ്റിവയ്ക്കേണ്ട തുകയിലും കുറവുവന്നു.
യാത്രക്കാർ ധാരാളമുള്ള, സമാന്തര സർവീസുകൾ ഉണ്ടായിരുന്നയിടങ്ങളിൽ കൂടുതൽ ബസുകൾ ഓടിക്കും. ദേശീയപാത നിർമാണജോലി, ഗതാഗതക്കുരുക്ക് എന്നിവമൂലം പ്രധാനപാതകളിൽ ബസുകൾ കൂട്ടമായി യാത്രക്കാരില്ലാതെ ഓടുകയാണ്. ഇത് ഒഴിവാക്കാൻ പ്രധാന ഡിപ്പോകളിൽ നിന്ന് പുറപ്പെടുന്ന ഫാസ്റ്റ് പാസഞ്ചറുകളടക്കമുള്ളവയുടെ സമയത്തിൽ ക്രമീകരണം വരുത്തുന്നുണ്ട്.
Post Your Comments