ന്യൂഡല്‍ഹി: കേരളത്തിലേക്ക് പോകാന്‍ പിഡിപി ചെയര്മാന് അബ്ദുള്‍ നാസര്‍ മദനിക്ക് സുപ്രീം കോടതി അനുമതി നല്കി. കൊല്ലത്തെ കുടുംബവീട്ടിലെത്തി പിതാവിനെ കാണാം. കൊല്ലം പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും കോടതി അറിയിച്ചു. ജാമ്യവ്യവസ്ഥയില്‍ ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് മദനി സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതി നടപടി.
Read Also: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം: വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
കേരളത്തിലേക്ക് പോകാന്‍ വീണ്ടും അനുമതി നല്‍കണമെന്നും, ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെന്നും ജാമ്യവ്യവസ്ഥയില്‍ ഇളവ് വേണമെന്നും മദനി ജാമ്യഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. തന്റെ സുരക്ഷാ മേല്‍നോട്ടം കേരള പൊലീസിനെ ഏല്‍പ്പിക്കണമെന്നും കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ മദനി ആവശ്യം ഉന്നയിച്ചിരുന്നു.
മൂന്നു മാസത്തോളം കേരളത്തില്‍ കഴിയാന്‍ മദനിയുടെ ജാമ്യവ്യവസ്ഥയില്‍ സുപ്രീം കോടതി അനുവാദം നല്‍കിയിരുന്നുവെങ്കിലും, കര്‍ണാടക പൊലീസിന്റെ ചെലവ് താങ്ങാനാകാത്തതിനാല്‍ കഴിഞ്ഞ മാസം 26നാണ് മദനി കേരളത്തിലെത്തിയത്. തുടര്‍ന്ന് ജൂലൈ ആറിന് തിരികെ പോകുകയും ചെയ്തു. മദനിക്കു ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും ദീര്‍ഘദൂര യാത്ര അനുവദിക്കാന്‍ കഴിയില്ലെന്നുമുള്ള മെഡിക്കല്‍ സംഘത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് കൊല്ലത്ത് എത്തി പിതാവിനെ കാണാനുള്ള ശ്രമം ഉപേക്ഷിച്ചത്.
Post Your Comments