കൊല്ലം: പൊതുപരിപാടിയിൽ വെച്ച് നിലവിളക്ക് കത്തിക്കാൻ മടി കാണിച്ച സിഡിഎസ് ചെയർപേഴ്‌സനെ എം.എൽ.എ ഗണേഷ് കുമാർ ഉപദേശിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു. വിശ്വാസത്തിന്റെ പേരില്‍ ഉദ്ഘാടത്തിന് നിലവിളക്ക് കൊളുത്താതിരുന്ന സിഡിഎസ് ചെയര്‍പേഴ്‌സനെ അതേവേദിയില്‍ വെച്ച് തന്നെ ഗണേഷ് കുമാർ വിമർശിക്കുകയും, അടുത്തതവണ വിളക്ക് കൊളുത്തണം എന്ന് ഉപദേശിക്കുകയുമായിരുന്നു.
അന്ധവിശ്വാസത്തിന്റെയും പിറകെ ആരും പോകരുതെന്നും അദ്ദേഹം പറഞ്ഞു. വെട്ടിക്കവല ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് വാര്‍ഷികാഘോഷത്തിലാണ് സംഭവം. സിഡിഎസ് ചെയര്‍പേഴ്‌സനോട് വിളക്ക് കത്തിക്കാന്‍ ആവശ്യപ്പെട്ടതാണ് സംഭവങ്ങളുടെ തുടക്കം. ജന്മം ചെയ്താല്‍ വിളക്ക് കത്തിക്കില്ലെന്നും, പാസ്റ്റര്‍ കത്തിക്കരുതെന്ന് പറഞ്ഞിട്ടുണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇതാണ് ഗണേഷ് കുമാറിനെ ചൊടിപ്പിച്ചത്. വിളക്ക് കൊളുത്താന്‍ മടി കാണിച്ച സിഡിഎസ് ചെയര്‍പേഴ്‌സനോട് അടുത്തതവണ വിളക്ക് കൊളുത്തണമെന്ന് അദ്ദേഹം ഉപദേശിച്ചു.
‘ആരാണോ വിളക്ക് കത്തിക്കരുതെന്ന് പറഞ്ഞത് അയാള്‍ക്ക് ഒരു കള്ളത്തരമുണ്ടെന്ന് ഞാൻ പറയും. ഒരുപാട് പള്ളികളിലെ അച്ഛന്‍മാരെ എനിക്കറിയാം. ഓര്‍ത്തഡോക്‌സ് സഭയില്‍ വിളക്ക് കത്തിക്കാറുണ്ട്. കഴിഞ്ഞ ദിവസം മലബാറിലെ ഒരു അമ്പലത്തിലെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത് പാണക്കാട് തങ്ങളാണ്. പരിപാടിക്ക് ശേഷം അദ്ദേഹത്തിന് ഉണ്ണിയപ്പം നല്‍കി. എന്നാല്‍ ഹിന്ദുക്കള്‍ നല്‍കിയതാണ് കഴിക്കേണ്ടന്ന് അദ്ദേഹം കരുതിയില്ല’, ഗണേഷ് കുമാർ പറഞ്ഞു.
അതേസമയം, ഗണേഷ് കുമാറിന്റെ അഭിപ്രായം സോഷ്യൽ മീഡിയകളിൽ ഒരു ചർച്ചയ്ക്ക് വഴി തെളിച്ചിരിക്കുകയാണ്. ഗണേഷ് കുമാറിന്റെ അഭിപ്രായത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. നിലവിളക്ക് കത്തിക്കണോ വേണ്ടയോ എന്നത് ഒരു വ്യക്തിയുടെ മാത്രം തീരുമാനമാണെന്നും, അയാൾക്ക് താൽപര്യമില്ലാത്ത വിഷയം നിർബന്ധിച്ച് ചെയ്യിക്കുന്നത് എന്തിനാണെന്നുമാണ് ഒരു വിഭാഗം ചോദിക്കുന്നത്. എന്നാൽ, എം.എൽ.എയുടെ തീരുമാനമാണ് ശരിയെന്നാണ് മറ്റൊരു വിഭാഗം പറയുന്നത്.
Post Your Comments