KeralaLatest NewsNews

മലപ്പുറത്തെ ക്രിമിനൽ ജില്ലയാക്കി ചിത്രീകരിക്കാൻ ജില്ലാ പൊലീസ് മേധാവി ശ്രമിക്കുന്നു: ആരോപണവുമായി എംഎസ്എഫ്

മലപ്പുറം: മലപ്പുറം ജില്ലാ പൊലീസ് മേധാവിക്കെതിരെ ആരോപണവുമായി എംഎസ്എഫ്. മലപ്പുറത്തെ ക്രിമിനൽ ജില്ലയാക്കി ചിത്രീകരിക്കാൻ ജില്ലാ പൊലീസ് മേധാവി ശ്രമിക്കുന്നുവെന്ന് എം എസ് എഫ് പ്രസിഡന്റ് പി കെ നവാസ് പറഞ്ഞു. ഇതിന്റെ ഭാഗമായി ജില്ലയിലെ കേസുകൾ പെരുപ്പിച്ചു കാട്ടുന്നുവെന്നും മലപ്പുറത്തെ കരിവാരിതേക്കാൻ ശ്രമം നടക്കുന്നുവെന്നും നവാസ് ആരോപിച്ചു.

Read Also: വ്യാപാരിയെ ആക്രമിച്ച് സ്വർണവും പണവും തട്ടിയ സംഭവം: അര്‍ജുന്‍ ആയങ്കിയെ പോലീസ് അറസ്റ്റ് ചെയ്തു

മലപ്പുറം പൊലീസ് മുസ്ലീം ലീഗിന് എതിരെയും എംഎസ്എഫ് പ്രവർത്തകർക്ക് എതിരെയും സ്ഥിരം കേസുകളെടുക്കുന്നു. മലപ്പുറത്തെ കരിവാരി തേയ്ക്കാൻ വേണ്ടിയാണ് ഇതെല്ലാം. എസ്പിയ്ക്ക് ക്രിമിനൽ പശ്ചത്തലമുണ്ട്. മോൺസൺ മാവുങ്കലുമായി എസ്പി സുജിത്ത് ദാസിന് അടുത്ത ബന്ധമുണ്ട്. സസ്‌പെൻഷൻ നടപടി നേരിട്ട പെരിന്തൽമണ്ണ എഎസ്‌ഐ ശ്രീകുമാർ 2021 ൽ ആത്മഹത്യ ചെയാൻ കാരണം മലപ്പുറം എസ്പിയാണെന്ന ആരോപണവും നവാസ് ഉന്നയിച്ചു.

Read Also: മാധ്യമ പ്രവർത്തകനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്: സുപ്രീംകോടതിയെ സമീപിച്ച് ശ്രീറാം വെങ്കിട്ടരാമൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button