വൈക്കം: ഇടയാഴത്ത് തെരുവുനായയുടെ ആക്രമണത്തിൽ ആശുപത്രി ജീവനക്കാരിക്ക് പരിക്ക്. ഇടയാഴം സി.എച്ച്.സിയിലെ ശുചീകരണ ജീവനക്കാരിക്കാണ് കടിയേറ്റത്.
Read Also : കാമുകനെ ബന്ദിയാക്കി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി: 4 പേർ അറസ്റ്റിൽ
ഞായറാഴ്ച രാവിലെ ഏഴോടെയാണ് സംഭവം. ആശുപത്രിയുടെ പ്രധാന ഗേറ്റ് തുറക്കുന്നതിനിടെ ജീവനക്കാരി സുജക്കാണ് നായുടെ ആക്രമണത്തിൽ സാരമായി പരിക്കേറ്റത്.
റോഡിൽ അലഞ്ഞു തിരിയുന്ന നായ് സുജക്കുനേരെ പാഞ്ഞടുക്കുകയും വസ്ത്രം കടിച്ചുകീറുകയുമായിരുന്നു. ഇതിനിടെ നിലത്തുവീണ ഇവരുടെ കൈക്ക് നായ കടിച്ചു. സമീപമുണ്ടായിരുന്നവർ നായയെ തുരത്തിയതിനാൽ കൂടുതൽ പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു.
പരിക്കേറ്റ സുജയെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
Post Your Comments