Latest NewsKeralaNews

കെട്ടു കയറുകൾ കുരുക്കാവാതെ നോക്കാം: മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം: ചരക്കു വാഹനങ്ങളിലെ കയറുകൾ കുരുക്കാവാതെ നോക്കണമെന്ന് മുന്നറിയിപ്പ് നൽകി മോട്ടോർ വാഹന വകുപ്പ്. ചരക്കു വാഹനങ്ങളിൽ ലോഡ് കയറ്റി അതു കൃത്യമായി കെട്ടിവെക്കുന്നതിനായി കയർ കരുതുന്നത് സാധാരണ രീതിയാണ്. എന്നാൽ ടാർപാളിൻ ഉപയോഗിച്ച് മൂടിയും അല്ലാതെയും കയർ വരിഞ്ഞുകെട്ടി കൃത്യമായി മുറുക്കാതെയും, ബാക്കി വരുന്ന കയർ അലക്ഷ്യമായി ചുറ്റിവെച്ചും പോകുന്ന വാഹനങ്ങൾ നമ്മൾ കാണാറുണ്ട്. ഇത് അപകടങ്ങൾക്കിടയാക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

Read Also: മുതിർന്ന പൗരന്മാർക്ക് ഉയർന്ന പലിശ! എച്ച്ഡിഎഫ്സി ബാങ്കിന്റെ ഈ നിക്ഷേപ പദ്ധതിയിൽ അംഗമാക്കാനുള്ള തീയതി ദീർഘിപ്പിച്ചു

ലോഡ് ഇല്ലാത്ത സമയത്ത് ഇത്തരം കയറുകൾ ഒരു ശ്രദ്ധയുമില്ലാതെ ക്യാബിന് മുകളിലോ ബോഡിക്കകത്തോ ചുറ്റി വെച്ച് പോകുന്നവരും കുറവല്ല. ഇവ ഓടുന്ന വണ്ടിയിൽ നിന്ന് കെട്ടഴിഞ്ഞ് റോഡിലേക്ക് വീണ് മറ്റു റോഡുപയോക്താക്കൾക്കുണ്ടാക്കുന്ന അപകടങ്ങൾ വളരെ വലുതാണ്. അതിനാൽ കെട്ടുകയറുകൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

Read Also: ചന്ദ്രയാന്‍ 3: രണ്ടാം ഘട്ടവും വിജയകരം, ഭ്രമണപഥം രണ്ടാം തവണയും വിജയകരമായി ഉയര്‍ത്തി ഐഎസ്ആര്‍ഒ

shortlink

Related Articles

Post Your Comments

Related Articles


Back to top button