കണ്ണൂര്‍: സെമിനാറില്‍ നിന്ന് ബോധപൂര്‍വം വിട്ടുനിന്നുവെന്ന പ്രചരണം മാധ്യമസൃഷ്ടിയാണെന്നും തിരുവനന്തപുരത്ത് ഉള്ളപ്പോള്‍ മുഖ്യമന്ത്രിയെ കാണാറുണ്ടെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്. പാര്‍ട്ടിയില്‍ താന്‍ ഇപ്പോഴും സജീവമാണ്. എല്ലാ പരിപാടികളിലും തന്റെ സാന്നിധ്യം ആഗ്രഹിക്കുന്നുണ്ടാകാമെന്നും എന്നാല്‍ അതിന് പരിമിതികളില്ലെയെന്നും ഇ.പി ചോദിച്ചു. പരിമിതിക്കനുസരിച്ച് പരിപാടികളില്‍ പങ്കെടുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പൊതു സിവില്‍ നിയമത്തിന്റെ പേരില്‍ സിപിഎം കോഴിക്കോട് നടത്തിയത് ഏകപക്ഷീയമായ സെമിനാറാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന് പറഞ്ഞു. പാര്‍ട്ടി സമ്മേളനം പോലെ മാറിയ സെമിനാര്‍ ചീറ്റിപ്പോയെന്നും തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം ചൂണ്ടിക്കാട്ടി.
Post Your Comments