Latest NewsKeralaNews

പൊതുപരിപാടിയിൽ നിലവിളക്ക് കൊളുത്തരുതെന്ന് പറയുന്നത് തെറ്റ്: കെ ബി ഗണേഷ് കുമാർ

കോട്ടയം: പൊതുപരിപാടിയിൽ നിലവിളക്ക് കൊളുത്തരുതെന്ന് പറയുന്നത് തെറ്റാണെന്ന് കെ ബി ഗണേഷ് എംഎൽഎ. അങ്ങനെ പറയുന്നവർക്ക് എന്തെങ്കിലും താത്പര്യം കാണുമെന്നും അദ്ദേഹം വ്യക്തമാക്കി. വെട്ടിക്കവല ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് വാർഷികാഘോഷ വേദിയിലായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പരിപാടിയിൽ വിളക്ക് കൊളുത്താൻ വിളിച്ചപ്പോൾ മതപരമായ കാര്യം പറഞ്ഞ് സിഡിഎസ് ഒഴിഞ്ഞു. ഇതോടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

Read Also: വായില്‍ തുണി തിരുകി, കമ്പിപ്പാരകൊണ്ട് വെട്ടിക്കൊന്നു, ലീനാമണിയ്ക്ക് നേരെ നടന്നത് അതിക്രൂരമായ ആക്രമണം

പള്ളികളിലെ വൈദികർ മുതൽ ബിഷപ്പുമാർ വരെയുള്ളവർ വിളക്കുകൊളുത്താറുണ്ട്. അമ്പലത്തിൽ നിന്ന് കിട്ടിയ ഉണ്ണിയപ്പം സ്വാദോടെ കഴിച്ചയാളാണ് പാണക്കാട് തങ്ങൾ. വെളിച്ചം വേണ്ട എന്ന് യേശുക്രിസ്തു പറഞ്ഞിട്ടില്ല. യേശു ക്രിസ്തു ജൂദനായിരുന്നു. നിലവിളക്ക് ഹിന്ദുവിന്റേതാണ് എന്നത് മണ്ടൻ ധാരണയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: അമേരിക്ക നല്‍കിയ ക്ലസ്റ്റര്‍ ബോംബുകള്‍ യുക്രൈന്‍ ഉപയോഗിച്ചാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് പുടിന്റെ അന്ത്യശാസനം

shortlink

Related Articles

Post Your Comments

Related Articles


Back to top button