Latest NewsNewsIndiaTechnology

ചന്ദ്രയാൻ 3: ഭ്രമണപഥം ഉയർത്തുന്ന ആദ്യ ശ്രമം വിജയകരം, അടുത്ത ഘട്ടം ഉടൻ

ഓഗസ്റ്റ് 17-നാണ് പ്രൊപ്പൽഷൻ മോഡ്യൂളും, ലാൻഡറും തമ്മിൽ വേർപ്പെടുന്നത്

ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ 3 പേടകത്തിന്റെ ഭ്രമണപഥം ഉയർത്തുന്ന ആദ്യ ശ്രമം വിജയകരമായി പൂർത്തിയാക്കി. പ്രൊപ്പൽഷൻ മോഡ്യൂളിലെ ഇന്ധനം ജ്വലിപ്പിച്ചതിനുശേഷമാണ് ഭ്രമണപഥം ഉയർത്തിയിട്ടുള്ളത്. നിലവിൽ, ഭൂമിക്ക് ചുറ്റും ദിവസത്തിൽ രണ്ട് തവണ വലം വയ്ക്കുന്ന തരത്തിലാണ് ഭ്രമണപഥം ഉള്ളത്. ഘട്ടം ഘട്ടമായാണ് ഭ്രമണപഥം ഉയർത്തുന്ന നടപടികൾ സ്വീകരിക്കുക. എൽവിഎം ത്രീ റോക്കറ്റ് ഉപയോഗിച്ച് ചന്ദ്രയാൻ 3 പേടകം വിക്ഷേപിക്കുന്നതിന്റെ ദൃശ്യങ്ങൾ ഇതിനോടകം ഐഎസ്ആർഒ പുറത്തുവിട്ടിട്ടുണ്ട്.

ഓഗസ്റ്റ് ഒന്നാം തീയതിയോടെ പേടകം ഭൂമിയുടെ ഭ്രമണപഥത്തിൽ നിന്നും നീങ്ങിയ ശേഷം ചന്ദ്രനിലേക്കുള്ള യാത്ര ആരംഭിക്കും. ഓഗസ്റ്റ് 17-നാണ് പ്രൊപ്പൽഷൻ മോഡ്യൂളും, ലാൻഡറും തമ്മിൽ വേർപ്പെടുന്നത്. തുടർന്ന് ഓഗസ്റ്റ് 23ന് വൈകിട്ടോടെ ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിംഗ് നടത്തുന്നതാണ്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ നിന്നും മാൻസിനസ് യു ഗർത്തത്തിന് അടുത്താണ് സോഫ്റ്റ് ലാൻഡിംഗ് നടക്കുക.

Also Read: ഇപ്പോള്‍ നന്നായില്ലെങ്കില്‍ ഇനി ഒരിക്കലും കെ.എസ്.ആർ.ടി.സി നന്നാകില്ല: സി.എം.ഡി

shortlink

Related Articles

Post Your Comments

Related Articles


Back to top button