തിരുവനന്തപുരം: തിരുവനന്തപുരത്ത് നാലുപേരെ കടിച്ച തെരുവുനായയെ ചത്തനിലയിൽ കണ്ടെത്തി. രണ്ട് കുട്ടികൾ ഉൾപ്പടെ നാലുപേരെയാണ് തെരുവുനായ കടിച്ചത്.
ഇന്ന് രാവിലെ ബാലരാമപുരത്താണ് നായയെ ചത്ത നിലയിൽ കണ്ടെത്തിയത്. വെങ്ങാനൂർ പഞ്ചായത്ത്, പുത്തൻകാനം എന്നീ പ്രദേശത്താണ് തെരുവുനായ ആക്രമണം ഉണ്ടായത്.
Read Also : ജെഡിഎസ് എന്‍ഡിഎയിലേക്ക്: ബിജെപിയുമായുള്ള സഖ്യത്തെക്കുറിച്ച് സൂചന നല്കി മുന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ
അതേസമയം, കടിയേറ്റവർക്ക് ഇന്നലെ തന്നെ വാക്സിനുൾപ്പെടെ ചികിത്സ നൽകിയിരുന്നു. സംഭവത്തിൽ, വെങ്ങാനൂർ പഞ്ചായത്ത് നടപടി തുടങ്ങിയതായി അറിയിച്ചു. പേവിഷം ഉണ്ടോ എന്ന് പരിശോധിക്കാൻ നായയെ കൊണ്ട് പോകുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.
Post Your Comments