Latest NewsNewsBusiness

ഫെഡറൽ ബാങ്ക്: നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യ പാദഫലങ്ങൾ പ്രഖ്യാപിച്ചു

ഒന്നാം പാദത്തിൽ എല്ലാ പ്രവർത്തന വിഭാഗങ്ങളിലും മികച്ച വളർച്ച നേടാൻ ബാങ്കിന് സാധിച്ചിട്ടുണ്ട്

പ്രമുഖ സ്വകാര്യമേഖലാ ബാങ്കായ ഫെഡറൽ ബാങ്ക് നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യ പാദഫലങ്ങൾ പ്രസിദ്ധീകരിച്ചു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ഏപ്രിലിൽ ആരംഭിച്ച് ജൂണിൽ അവസാനിച്ച ഒന്നാം പാദത്തിൽ 42 ശതമാനം വർദ്ധനവോടെ 854 കോടി രൂപയുടെ ലാഭമാണ് രേഖപ്പെടുത്തിയത്. മുൻ വർഷം സമാന പാദത്തിലെ ലാഭം 600.66 കോടി രൂപയായിരുന്നു. ഇത്തവണ ബാങ്കിന്റെ പ്രവർത്തന ലാഭം മുൻ വർഷത്തെ 973.37 കോടി രൂപയിൽ നിന്ന് 1,302.35 കോടി രൂപയിൽ എത്തിയിട്ടുണ്ട്. 33.80 ശതമാനം വർദ്ധനവാണ് ഈ വിഭാഗത്തിൽ രേഖപ്പെടുത്തിയത്.

ഒന്നാം പാദത്തിൽ എല്ലാ പ്രവർത്തന വിഭാഗങ്ങളിലും മികച്ച വളർച്ച നേടാൻ ബാങ്കിന് സാധിച്ചിട്ടുണ്ട്. അറ്റപലിശ വരുമാനം 1,605 കോടി രൂപയിൽ നിന്നും 1,919 കോടി രൂപയായിട്ടുണ്ട്. ബാങ്കിന്റെ മൊത്തം ബിസിനസ് 21.17 ശതമാനം വളർന്ന് 4.05 ലക്ഷം കോടി രൂപയാണ്. ഇത്തവണ ആദ്യപാദത്തിൽ കമ്പനിയുടെ റീട്ടെയിൽ വായ്പകൾ 17 ശതമാനവും, സ്വർണവായ്പകൾ 13 ശതമാനവും വർദ്ധിച്ചു. അതേസമയം, എംഎസ്എംഇ വായ്പകൾ 19 ശതമാനവും, കാർഷിക വായ്പകൾ 19.69 ശതമാനവുമാണ് ഉയർന്നത്.

Also Read: ക്രിക്കറ്റ് ബാറ്റുകൊണ്ടുള്ള അടിയേറ്റ് അമ്മാവൻ മരിച്ച സംഭവം: സഹോദരിയുടെ മകൻ പിടിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button