തിരുവനന്തപുരം: ബസുകളിലെ പരസ്യത്തിന് ഇടനിലക്കാരനിൽ നിന്ന് 30000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിലായ കെഎസ്ആർടിസി ഡെപ്യൂട്ടി ജനറൽ മാനേജർ ഉദയകുമാറിനെ സസ്‌പെൻഡ് ചെയ്തു. ഡെപ്യൂട്ടി മാനേജർ (കമേഷ്യൽ) ചുമതല വഹിക്കുന്ന ഡി റ്റി ഒ ഉദയകുമാറിനെ സസ്പെൻഡ് ചെയ്യാൻ ഗതാഗത വകുപ്പ് മന്ത്രിയാണ് ഉത്തരവിട്ടത്.
read also: 30000 രൂപ കൈക്കൂലി: കെഎസ്ആർടിസി ഡെപ്യൂട്ടി ജനറൽ മാനേജർ സി. ഉദയകുമാർ പിടിയിൽ
ഡിപ്പാർട്ട്മെന്റ് നടപടികൾ കെഎസ്ആർടിസി ഉടൻ സ്വീകരിക്കും. ഉദയകുമാറിന്റെ ഓഫീസിലും നെയ്യാറ്റിൻകരയിലെയും കുമാരപുരത്തെയും വീടുകളിലും വിജിലൻസ് പരിശോധന നടത്തുകയാണ്.
പരസ്യത്തിന്റെ ബില്ലുകൾ മാറാൻ ഉദ്യോഗസ്ഥൻ കമ്മീഷൻ ആവശ്യപ്പെട്ടുവെന്ന ഇടനിലക്കാരന്റെ പരാതിയെ തുടർന്നാണ് വിജിലസ് ഉദയകുമാറിനെ പിടികൂടിയത്. ഇയാൾ സ്ഥിരം കൈക്കൂലിക്കാരാനെന്ന് വിജിലൻസ് അറിയിച്ചു.
Post Your Comments