Latest NewsNewsTechnology

ഒടുവിൽ നിർമ്മിത ബുദ്ധിയും ആയുധമായി ഉപയോഗിച്ച് തട്ടിപ്പുകാർ! വ്യാജ വീഡിയോ കോൾ വഴി ഡൽഹി സ്വദേശിക്ക് നഷ്ടമായത് 45,000 രൂപ

ഒരാളുടെ ചിത്രം ഉപയോഗിച്ച് ചുണ്ട്, കണ്ണ് എന്നിവ അനക്കി സംസാരിക്കുന്ന രീതിയാണ് ഡീപ് ഫേക്ക്

ടെക് ലോകത്ത് അതിവേഗം പ്രചാരം നേടിയ നിർമ്മിത ബുദ്ധിയുടെ സാധ്യതകൾ ആയുധമായി ഉപയോഗിച്ച് തട്ടിപ്പുകാർ. നിർമ്മിത ബുദ്ധി ഉപയോഗിച്ച് വ്യാജ വീഡിയോ കോൾ നടത്തുന്നതാണ് പുതിയ തട്ടിപ്പ് രീതി. ഇത്തരത്തിൽ വ്യാജ വീഡിയോ കോൾ കെണിയിൽ അകപ്പെട്ട ഡൽഹി സ്വദേശിക്ക് നഷ്ടമായത് 45,000 രൂപയാണ്. വിവിധ ഓൺലൈൻ തട്ടിപ്പുകൾ വ്യാപകമായ സാഹചര്യത്തിലാണ്, നിർമ്മിത ബുദ്ധി ഉപയോഗിച്ചുള്ള തട്ടിപ്പും വാർത്തകളിൽ ഇടം നേടുന്നത്.

ഡൽഹി സ്വദേശിയുടെ സുഹൃത്തിന്റ ചിത്രവും, നിർമ്മിത ബുദ്ധി സാങ്കേതികവിദ്യയും ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്. ആർട്ടിഫിഷ്യലായി കണ്ണുകളും ചുണ്ടുകളും അനക്കി സംഭാഷണങ്ങൾ ഉൾപ്പെടുത്തിയാണ് പണം തട്ടിയെടുത്തത്. കേന്ദ്ര സർവീസിലെ സീനിയർ പോസ്റ്റിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനാണ് തട്ടിപ്പിന് ഇരയായത്. വ്യക്തികളുടെ രൂപം മാറ്റാൻ സാധിക്കുന്ന ‘ഡീപ് ഫേക്ക്’ എന്ന സാങ്കേതികവിദ്യയാണ് ഈ തട്ടിപ്പ് രീതിക്ക് പിന്നിലെന്ന് സൈബർ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഒരാളുടെ ചിത്രം ഉപയോഗിച്ച് ചുണ്ട്, കണ്ണ് എന്നിവ അനക്കി സംസാരിക്കുന്ന രീതിയാണ് ഡീപ് ഫേക്ക്.

Also Read: ‘ആംബുലൻസ് ഉപയോഗിക്കുന്നതിന് മുൻകൂർ പണം നൽകണം’: വിവാദ ഉത്തരവുമായി ആശുപത്രി സൂപ്രണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button