ബെയ്ജിങ്: 25 വിദ്യാര്‍ഥികള്‍ക്ക് വിഷം കൊടുത്ത നഴ്സറി സ്കൂള്‍ അധ്യാപികയുടെ വധശിക്ഷ നടപ്പിലാക്കിയെന്ന് മധ്യ ചൈനയിലെ കോടതി അറിയിച്ചു. വാങ് യൂൻസ് എന്ന നാല്പതുകാരിയ്ക്കാണ് വധശിക്ഷയാണ് നടപ്പാക്കിയത്.
2019 മാര്‍ച്ച് 27ന് മെങ്മെങ് കിന്റര്‍ ഗാര്‍ട്ടനിലാണ് സംഭവം. ഇവിടത്തെ ഇരുപത്തിയഞ്ചോളം കുട്ടികള്‍ക്കുള്ള ഭക്ഷണത്തില്‍ മാരകമായ സോഡിയം നൈട്രേറ്റ് കലര്‍ത്തി നല്‍കുകയായിരുന്നു. സംഭവത്തില്‍ പത്തുമാസത്തോളം ആശുപത്രിയില്‍ കഴിഞ്ഞ ഒരു കുട്ടി മരിച്ചു. മറ്റുള്ളവര്‍ സുഖം പ്രാപിച്ചു. ഇത് കൂടാതെ ഭര്‍ത്താവിനും വാങ് വിഷം നല്‍കിയിരുന്നു. നിസ്സാര പരിക്കുകളോടെ അദ്ദേഹം രക്ഷപ്പെട്ടു. ബോധപൂര്‍വം ഉപദ്രവിച്ചതിന് വാങ്ങിനെ ഈ കേസിൽ ഒമ്പത് മാസത്തെ തടവിനാണ് ആദ്യം ശിക്ഷിച്ചത്. പിന്നീട് വധശിക്ഷയാക്കി മാറ്റുകയായിരുന്നു.
Post Your Comments