ThrissurLatest NewsKeralaNattuvarthaNews

ക​ഞ്ചാ​വും മെ​ത്താ​ഫി​റ്റാ​മി​നു​മാ​യി ര​ണ്ടു​പേ​ർ അറസ്റ്റിൽ

നെ​ടു​പു​ഴ ശ്രീ​ദു​ർ​ഗ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ന​ടു​ത്ത് താ​മ​സി​ക്കു​ന്ന പു​ല്ലാ​നി ആ​രോ​മ​ൽ (22), ചൂ​ണ്ട​ൽ പു​തു​ശേ​രി പ​ണ്ടാ​ര പ​റ​മ്പി​ൽ ഷാ​നു (ഷ​ന​ജ് -28) എ​ന്നി​വ​രെ​യാ​ണ്‌ അറസ്റ്റ് ചെയ്തത്

തൃ​ശൂ​ർ: ക​ഞ്ചാ​വും മെ​ത്താ​ഫി​റ്റാ​മി​നു​മാ​യി ര​ണ്ടു​പേ​ർ പൊ​ലീ​സ് പി​ടിയിൽ. നെ​ടു​പു​ഴ ശ്രീ​ദു​ർ​ഗ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ന​ടു​ത്ത് താ​മ​സി​ക്കു​ന്ന പു​ല്ലാ​നി ആ​രോ​മ​ൽ (22), ചൂ​ണ്ട​ൽ പു​തു​ശേ​രി പ​ണ്ടാ​ര പ​റ​മ്പി​ൽ ഷാ​നു (ഷ​ന​ജ് -28) എ​ന്നി​വ​രെ​യാ​ണ്‌ അറസ്റ്റ് ചെയ്തത്. സ​ഞ്ച​രി​ച്ചി​രു​ന്ന സ്കൂ​ട്ട​ർ സ​ഹി​തം ആണ് ഇവരെ നെ​ടു​പു​ഴ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

Read Also : നിരവധി സ്ത്രീകളെ പീഡിപ്പിച്ച ആളുടെ ശക്തി: വൈരമുത്തുവിനെ വീട്ടിൽ സന്ദർശിച്ച മുഖ്യമന്ത്രി സ്റ്റാലിനെതിരെ ഗായിക ചിന്മയി

ചി​യ്യാ​രം ആ​ൽ​ത്ത​റ​ക്ക​ടു​ത്ത് അ​ർ​ധ​രാ​ത്രി​യി​ലാ​ണ് നി​രോ​ധി​ത മ​യ​ക്കു​മ​രു​ന്നാ​യ മെ​ത്താ​ഫി​റ്റാ​മി​നും ക​ഞ്ചാ​വും വി​ൽ​പ​ന ന​ട​ത്തു​ക​യാ​യി​രു​ന്ന ഇ​രു​വ​രെ​യും പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഇ​വ​രി​ൽ ​നി​ന്ന് 41 ഗ്രാം ​മെ​ത്താ​ഫി​റ്റാ​മി​നും ക​ഞ്ചാ​വും 3600 രൂ​പ​യും പി​ടി​ച്ചെ​ടു​ത്തു. ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് പൊ​ലീ​സ് കു​റ​ച്ചാ​യി ഇ​വ​രെ നി​രീ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.

നെ​ടു​പു​ഴ പൊ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ ടി.​ജി. ദി​ലീ​പി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പ്രി​ൻ​സി​പ്പ​ൽ എ​സ്.​ഐ നെ​ൽ​സ​ൺ, അ​ഡീ​ഷ​ന​ൽ എ​സ്.​ഐ സ​ന്തോ​ഷ്, എ.​എ​സ്.​ഐ സ​ന്തോ​ഷ്, സി​വി​ൽ പൊ​ലീ​സ് ഓ​ഫീസ​ർ​മാ​രാ​യ വി​മ​ൽ, പ്രി​യ​ൻ, അ​ക്ഷ​യ്, ഫാ​യി​സ് എ​ന്നി​വ​രാ​ണ് പൊ​ലീ​സ് സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​രു​വ​രെ​യും റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button