Latest NewsNewsBusiness

സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില, ഈ മാസത്തെ ഉയർന്ന നിരക്കിൽ

ആഗോള വിപണിയിലെ കയറ്റിറക്കങ്ങളാണ് പ്രാദേശിക സ്വർണവിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകം

സംസ്ഥാനത്ത് ഇന്ന് സ്വർണവില നിശ്ചലം. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44,000 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന് 5,500 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഇതോടെ, ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിലാണ് ഇന്നും സ്വർണവില ഉള്ളത്. കഴിഞ്ഞ ദിവസം ഒരു പവൻ സ്വർണത്തിന് 280 രൂപയാണ് വർദ്ധിച്ചത്.

ആഗോള വിപണിയിലെ കയറ്റിറക്കങ്ങളാണ് പ്രാദേശിക സ്വർണവിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകം. നിലവിൽ, ഡോളർ മൂല്യം ഇടിഞ്ഞതും, യുഎസ് ബോണ്ട് വരുമാനം കുറഞ്ഞതും സ്വർണവില കൂടാൻ കാരണമായിട്ടുണ്ട്. ആഗോള വിപണിയിൽ സ്വർണം ഔൺസിന് 1,960.77 ഡോളർ നിരക്കിലാണ് വ്യാപാരം നടക്കുന്നത്. ഈ മാസത്തിന്റെ തുടക്കത്തിൽ 43,320 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില.

Also Read: നിരവധി സ്ത്രീകളെ പീഡിപ്പിച്ച ആളുടെ ശക്തി: വൈരമുത്തുവിനെ വീട്ടിൽ സന്ദർശിച്ച മുഖ്യമന്ത്രി സ്റ്റാലിനെതിരെ ഗായിക ചിന്മയി

സംസ്ഥാനത്ത് സ്വർണത്തിന് പിന്നാലെ വെള്ളി വിലയും ഉയർന്നിട്ടുണ്ട്. ഒരു ഗ്രാം വെള്ളിക്ക് 75.60 രൂപയാണ് നിരക്ക്. 8 ഗ്രാം വെള്ളിക്ക് 604.80 രൂപയും, 10 ഗ്രാം വെള്ളിക്ക് 756 രൂപയുമാണ് ഇന്നത്തെ വില നിലവാരം. അതേസമയം, ഒരു കിലോ വെള്ളിക്ക് 75,600 രൂപയാണ് വില.

shortlink

Related Articles

Post Your Comments

Related Articles


Back to top button