Latest NewsKeralaNews

സാമ്പത്തിക ക്രമക്കേട്: മുൻ എംഎൽഎ ജോർജ് എം തോമസിനെ സസ്‌പെൻഡ് ചെയ്ത് സിപിഎം

കോഴിക്കോട്: കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവും തിരുവമ്പാടി മുൻ എംഎൽഎയുമായ ജോർജ് എം തോമസിനെ സസ്‌പെൻഡ് ചെയ്ത് സിപിഎം. ഒരു വർഷത്തേക്കാണ് സസ്‌പെൻഷൻ. സാമ്പത്തിക ക്രമക്കേടാണ് നടപടിയ്ക്ക് പിന്നിലെ കാരണം.

Read Also: വാട്ടർ ബില്ലിലെ കുടിശ്ശിക ഇതുവരെ അടയ്ക്കാത്തവരാണോ? നടപടി കടുപ്പിച്ച് വാട്ടർ അതോറിറ്റി

കർഷകസംഘം ഭാരവാഹിത്വത്തിൽ നിന്നും ജോർജ് എം തോമസിനെ നീക്കി. കോഴിക്കോട് ജില്ലാ കമ്മിറ്റി നൽകിയ ശുപാർശയെ തുടർന്നാണ് നടപടി. സാമ്പത്തിക ക്രമക്കേടും പാർട്ടി അച്ചടക്കം ലംഘിച്ചുള്ള പ്രവർത്തനങ്ങളും കാരണമാണ് ജോർജ് തോമസിനെ സസ്‌പെൻഡ് ചെയ്തത്. ജില്ലാ കമ്മിറ്റി നൽകിയ ശുപാർശയ്ക്ക് ഇന്ന് ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകാരം നൽകുകയായിരുന്നു.

Read Also: മുൻ കാമുകിയെ തട്ടിക്കൊണ്ടുപോയ യുവാവ് യുവതിയെ വിട്ടയക്കാൻ മാതാവിനോട് മോചനദ്രവ്യമായി ആവശ്യപ്പെട്ടത് ഐ ഫോൺ

shortlink

Related Articles

Post Your Comments

Related Articles


Back to top button