Latest NewsNewsIndia

കുനോ നാഷണൽ പാർക്കിൽ ഒരു ആഫ്രിക്കൻ ചീറ്റ കൂടി മരണത്തിന് കീഴടങ്ങി, മരണകാരണം ഉടൻ കണ്ടെത്തും

കാലാവസ്ഥാ വ്യതിയാനം, നിർജ്ജലീകരണം എന്നിവയെ തുടർന്ന് മെയ് 25ന് രണ്ട് ചീറ്റക്കുഞ്ഞുങ്ങളും ചത്തിരുന്നു

കുനോ നാഷണൽ പാർക്കിലെ ഒരു ചീറ്റ കൂടി മരണത്തിന് കീഴടങ്ങി. ആഫ്രിക്കയിൽ നിന്നും എത്തിച്ച സൂരജ് എന്ന ചീറ്റയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതോടെ, കുനോ നാഷണൽ പാർക്കിൽ കഴിഞ്ഞ നാല് മാസത്തിനിടെ ചത്ത ചീറ്റകളുടെ എണ്ണം എട്ടായി. നിലവിൽ, ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ മരണകാരണം കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.

ദിവസങ്ങൾക്കു മുൻപ് മറ്റൊരു ആൺ ചീറ്റയായ തേജസും സമാനമായ രീതിയിൽ മരണത്തിന് കീഴടങ്ങിയിരുന്നു. പെൺ ചീറ്റയുമായി ഏറ്റുമുട്ടിയതിനെ തുടർന്നുണ്ടായ ‘ട്രോമാറ്റിക് ഷോക്ക്’ ആണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു. മാർച്ച് 27ന് സാഷ എന്ന പെൺ ചീറ്റയും, ഏപ്രിൽ 23ന് ഉദയ് എന്ന ആൺ ചീറ്റയും, മെയ് 9ന് ദക്ഷ എന്ന പെൺ ചീറ്റയും മരണപ്പെട്ടിരുന്നു. കൂടാതെ, കാലാവസ്ഥാ വ്യതിയാനം, നിർജ്ജലീകരണം എന്നിവയെ തുടർന്ന് മെയ് 25ന് രണ്ട് ചീറ്റക്കുഞ്ഞുങ്ങളും ചത്തിരുന്നു.

Also Read: ചൈൽഡ് ലൈൻ അംഗങ്ങളെ ആക്രമിച്ച് യുവാവ് പെൺകുട്ടിയെ കടത്തി: അരങ്ങേറിയത് നാടകീയ സംഭവങ്ങൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button