KeralaLatest NewsNews

മണൽ മാഫിയ സംഘങ്ങൾക്ക് സഹായകമായ രീതിയിൽ പ്രവർത്തിച്ചു: പോലീസ് ഓഫീസർമാർക്കെതിരെ നടപടി

തിരുവനന്തപുരം: മണൽ മാഫിയ സംഘങ്ങൾക്ക് സഹായകരമായ രീതിയിൽ പ്രവർത്തിച്ച പോലീസ് ഓഫീസർമാർക്കെതിരെ നടപടി. രണ്ട് ഗ്രേഡ് എഎസ്‌ഐമാരെയും അഞ്ചു സിവിൽ പോലീസ് ഓഫീസർമാരെയും സർവീസിൽ നിന്ന് നീക്കം ചെയ്തു. കണ്ണൂർ റേഞ്ച് ഡിഐജി പുട്ട വിമലാദിത്യയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. നിലവിൽ കണ്ണൂർ റേഞ്ചിൽ ജോലി ചെയ്യുന്നവരാണ് എല്ലാവരും.

Read Also: വീണ്ടും കരകവിഞ്ഞ് യമുന! നദിക്ക് കുറുകെയുള്ള മെട്രോ പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു

ഗ്രേഡ് എഎസ്‌ഐമാരായ ജോയ് തോമസ് പി (കോഴിക്കോട് റൂറൽ), ഗോകുലൻ സി (കണ്ണൂർ റൂറൽ), സിവിൽ പോലീസ് ഓഫീസർമാരായ നിഷാർ പി എ (കണ്ണൂർ സിറ്റി), ഷിബിൻ എം വൈ (കോഴിക്കോട് റൂറൽ), അബ്ദുൾ റഷീദ് ടി.എം (കാസർഗോഡ്), ഷെജീർ വി എ (കണ്ണൂർ റൂറൽ), ഹരികൃഷ്ണൻ ബി (കാസർഗോഡ്) എന്നിവരെയാണ് സർവീസിൽ നിന്ന് നീക്കം ചെയ്തത്.

കുന്ദംകുളം പോലീസ് സ്റ്റേഷനിലും പേരാമംഗലം, മണ്ണുത്തി ഹൈവേ പട്രോൾ വാഹനങ്ങളിലും ജോലി ചെയ്തുവരവേ മണൽ മാഫിയ സംഘവുമായി സൗഹൃദം സ്ഥാപിച്ചതിനും മുതിർന്ന പോലീസ് ഓഫീസർമാരുടെ നീക്കങ്ങളും ലൊക്കേഷനും മറ്റും ചോർത്തി നൽകിയതിനുമാണ് നടപടി. ഈ പ്രവൃത്തി വഴി ഗുരുതരമായ അച്ചടക്ക ലംഘനം, കൃത്യവിലോപം, പെരുമാറ്റദൂഷ്യം, പോലീസിന്റെ സൽപേരിന് കളങ്കം ചാർത്തൽ എന്നിവ ചെയ്തതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

Read Also: കുഞ്ഞുമായി പുഴയിൽ ചാടി: യുവതി മരിച്ചു: നാലു വയസുകാരിയ്ക്കായി തെരച്ചിൽ തുടരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button