
ആലുവ: കാപ്പ ഉത്തരവ് ലംഘിച്ച നിരന്തര കുറ്റവാളിയെ കേസ് എടുത്ത് ജയിലിലടച്ചു. തൃക്കാരിയൂർ പാനിപ്ര തെക്കേമോളത്ത് വീട്ടിൽ അബിൻസിനെയാണ് (34) കാപ്പ ഉത്തരവ് ലംഘിച്ചതിന് ജയിലിൽ അടച്ചത്.
Read Also : പ്രൊഫ. ടിജെ ജോസഫിന്റെ കൈ വെട്ടിയ കേസ്: പ്രതികളെ വെറുതെ വിട്ടതിനെതിരെ അപ്പീല്‍ നല്‍കുമെന്ന് എന്‍ഐഎ
റൂറൽ ജില്ല പൊലീസ് മേധാവി വിവേക് കുമാറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇയാളോട് ആറു മാസം കാപ്പ നിയമ പ്രകാരം എല്ലാ ചൊവ്വാഴ്ചയും പെരുമ്പാവൂർ എ.എസ്.പി ഓഫീസിൽ ഹാജരായി ഒപ്പിടണമെന്ന് റേഞ്ച് ഡി.ഐ.ജി ഡോ.എ. ശ്രീനിവാസ് ഉത്തരവിട്ടിരുന്നു.
Read Also : കായംകുളം റെയിൽവേ സ്റ്റേഷനിൽ മയക്കുമരുന്നുവേട്ട: 46.700 ഗ്രാം എം.ഡി.എം.എയുമായി മൂന്ന് പേർ പിടിയിൽ
ഇത് ലംഘിച്ചതിനെ തുടർന്നാണ് നടപടി. മൂന്നുവർഷം വരെ ശിക്ഷ കിട്ടാവുന്ന കാപ്പ നിയമത്തിലെ വകുപ്പുകൾ പ്രകാരം ആണ് കേസ് എടുത്ത് ജയിലിൽ അടച്ചത്.
Post Your Comments