പാലക്കാട്: സംസ്ഥാനത്ത് കെ റെയിലിന് വേണ്ടി ഇതുവരെ ചെലവഴിച്ചത് 50 കോടിയാണെന്നും ട്രാക്ക് മാറിയാല്‍ ഇതുവരെ ചെയ്തതൊക്കെ ഉപേക്ഷിക്കേണ്ടി വരുമെന്നും വ്യക്തമാക്കി സില്‍വര്‍ ലൈന്‍ അധികൃതര്‍ കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു.
എന്നാല്‍, 50കോടി എന്തിനാണ് ചെലവഴിച്ചതെന്ന് ചോദിക്കുകയാണ് ബിജെപി നേതാവ് സന്ദീപ് വാര്യര്‍. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്.
1500 മഞ്ഞ കുറ്റികള്‍ നാട്ടി. അത് പിഴുതെടുത്ത നാട്ടുകാര്‍ക്കെതിരെ 3000 കേസ്
അത് ന്യായീകരിക്കാന്‍ മീഡിയ മൊത്തം പരസ്യം. പിന്നെ കൂറ്റനാട് നിന്ന് ഒരു കുട്ട അപ്പം
ആകെ ചിലവ് 50 കോടി ഇതല്ലേ കണക്ക് എന്നാണ് സന്ദീപ് വാര്യര്‍ തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പരിഹാസപൂര്‍വ്വം ചോദിച്ചിരിക്കുന്നത്.
Read Also:കാറിൽ സഞ്ചരിച്ച അമ്മയെയും മകനെയും തടഞ്ഞുനിർത്തി മർദിച്ചു: പ്രതി അറസ്റ്റിൽ
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം..
‘ഇത് വരെ എന്തൊക്കെ ചെയ്തു?
അത് പിന്നെ 1500 മഞ്ഞ കുറ്റികള്‍
അത് പിഴുതെടുത്ത നാട്ടുകാര്‍ക്കെതിരെ 3000 കേസ്
അത് ന്യായീകരിക്കാന്‍ മീഡിയ മൊത്തം പരസ്യം പിന്നെ കൂറ്റനാട് നിന്ന് ഒരു കുട്ട അപ്പം ആകെ ചിലവ് ക 50 കോടി .വരവ് ക വട്ടപ്പൂജ്യം’
Post Your Comments