Latest NewsKerala

‘മതാചാരങ്ങളിൽ രാഷ്ട്രീയ പാർട്ടികൾ ഇടപെടരുത്’: എം വി ഗോവിന്ദനെതിരെ സമസ്ത

കോഴിക്കോട്: ഏക സിവിൽ കോഡിനെതിരെ കടുത്ത പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമ്പോൾ വിശ്വാസികളുടെ വ്യക്തി നിയമങ്ങളിൽ മാറ്റം വരുത്തണമെന്നും ലിം​ഗസമത്വം വേണമെന്നുമുള്ള സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദ​ന്റെ നിലപാടിനെതിരെ സമസ്ത രംഗത്ത്. മതാചാരങ്ങളിൽ രാഷ്ട്രീയ പാർട്ടികൾ ഇടപെടരുതെന്നും സമസ്ത വ്യക്തമാക്കി. സമസ്തയുടെ പോഷക സംഘടനയായ മഹല്ല് ഫെഡറേഷനാണ് എം.വി ഗോവിന്ദനെതിരെ വാര്‍ത്താക്കുറിപ്പിറക്കിയത്.

വ്യക്തി നിയമങ്ങള്‍ സംരക്ഷിക്കാനാണ് ഏക സിവില്‍കോഡിനെ എതിര്‍ക്കുന്നതെന്നും എസ്എംഎഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി യു ഷാഫി ഹാജി, സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍, നാസര്‍ ഫൈസി കൂടത്തായി, ഹംസ റഹ്‌മാനി കൊണ്ടിപ്പറമ്പ് എന്നിവര്‍ പ്രസ്താവനയിലൂടെ പറഞ്ഞു. ഏക സിവില്‍കോഡ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കി സമസ്ത രംഗത്തെത്തിയിരുന്നു.

സിപിഎമ്മുമായി സഹകരിക്കുമെന്നും സെമിനാറില്‍ പങ്കെടുക്കുമെന്നും സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞിരുന്നു. ഏകസിവില്‍ കോഡില്‍ സമസ്ത പ്രധാനമന്ത്രിക്ക് നിവേദനം നല്‍കും. ശേഷം എന്ത് വേണമെന്ന് തീരുമാനിക്കും. കേരളത്തില്‍ ഈ വിഷയത്തില്‍ ആര് നല്ല പ്രവര്‍ത്തനം നടത്തിയാലും അവര്‍ക്കൊപ്പം നില്‍ക്കും. ഏത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കൊപ്പവും നില്‍ക്കുമെന്നും സമസ്ത അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button