കൊച്ചി: കെപിസിസി സംസ്കാര സാഹിതി സംസ്ഥാന ചെയര്മാന് ആന്റോ ജോസഫിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് കെപിസിസി വൈസ് പ്രസിഡന്റ് വി.പി സജീന്ദ്രന്. ഇടത് എംഎല്‍എ പി.വി ശ്രീനിജനില്‍ നിന്ന് പണം വാങ്ങിയത് ആന്റോ ജോസഫാണെന്ന് വി.പി സജീന്ദ്രന് ആരോപിച്ചു. ആന്റോ ജോസഫും പിവി ശ്രീനിജനും തമ്മിലുള്ള അവിശുദ്ധ ബന്ധം പുറത്തുവന്നിരിക്കുന്നുവെന്നും ഇനിയും കൂടുതല്‍ കാര്യങ്ങള്‍ പുറത്തു വരുമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യങ്ങള്‍ മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന് സ്കറിയക്ക് അറിയാമായിരുന്നുവെന്നും ഇത് പുറത്താകാതെ ഇരിക്കാനാണ് ശ്രീനിജന് ഷാജനെതിരെ നിയമനടപടിയുമായി നീങ്ങിയതെന്നും വി.പി സജീന്ദ്രന് പറഞ്ഞു.
Read Also: സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം: മൂന്ന് പേര്‍ക്ക് പരിക്ക്
‘സിനിമാ മേഖലയിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് ഷാജന് സ്കറിയക്ക് അറിയാമായിരുന്നു. അദ്ദേഹം ഇക്കാര്യത്തില്‍ ലേഖനങ്ങള്‍ എഴുതിയിരുന്നു. കണക്കുകള്‍ പുറത്തുവിടുമെന്ന് പറഞ്ഞതിന് പിന്നാലെയാണ് അദ്ദേഹത്തിനെതിരെ കേസെടുത്തത്. പിന്നീട് അദ്ദേഹം ഒളിവില്‍ പോവുകയും കോടതിയില്‍ കേസെത്തുകയുമായിരുന്നു. ഇതെല്ലാം ഇനിയും പുറത്തുവരും. ഒന്നും ഒളിച്ചുവെക്കാനാവില്ല’, വി.പി സജീന്ദ്രന് പറഞ്ഞു.
Post Your Comments