പട്ന: സർക്കാരിനെതിരെ പ്രതിഷേധിച്ചവർക്കെതിരെ പോലീസ് നടത്തിയ ലാത്തിച്ചാർജിൽ ബിജെപി നേതാവ് കൊല്ലപ്പെട്ടു. ബിഹാറിൽ ദക്ബംഗ്ല ചൗരാഹയിൽ നടന്ന പ്രതിഷേധത്തെ തുടർന്ന് പട്‌ന പോലീസ് നടത്തിയ ലാത്തിചാർജിനിടെയാണ് ബിജെപി നേതാവ് വിജയ് കുമാർ സിംഗ് കൊല്ലപ്പെട്ടത്. പരിക്കേറ്റ സിംഗിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.
പട്നയിൽ ബിജെപി പ്രവർത്തകർക്ക് നേരെയുണ്ടായ ലാത്തി ചാർജ് സംസ്ഥാന സർക്കാരിന്റെ പരാജയത്തിന്റെയും കഴിവുകേടിന്റെയും ഫലമാണ്. അഴിമതിയുടെ കോട്ട സംരക്ഷിക്കാൻ ബീഹാറിലെ സർക്കാർ ജനാധിപത്യത്തെ ആക്രമിക്കുകയാണ്,’ സംഭവത്തെത്തുടർന്ന് ബിജെപി അധ്യക്ഷൻ ജെപി നദ്ദ ട്വിറ്ററിൽ കുറിച്ചു.
മലയാളി വിദ്യാര്‍ഥിനി താമസസ്ഥലത്ത് മരിച്ച നിലയില്‍: ഒപ്പം താമസിക്കുന്നവര്‍ക്ക് പങ്കെന്ന് കുടുംബം
വിധാൻസഭാ മാർച്ച് നടത്തുന്നതിനിടെയാണ് ബിജെപി നേതാക്കൾക്കുനേരെ ലാത്തിച്ചാർജുണ്ടായത്. പ്രവർത്തകരെ പിരിച്ചുവിടാൻ സുരക്ഷാ ഉദ്യോഗസ്ഥർ ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. ഇതിനിടെയാണ് ബിജെപി നേതാവ് വിജയ് കുമാർ സിംഗ് കൊല്ലപ്പെട്ടത്.
Post Your Comments