Latest NewsKeralaNews

ഇ ശ്രീധരൻ മുന്നോട്ട് വെച്ച അതിവേഗ റെയിൽ പദ്ധതി പാർട്ടി ചർച്ച ചെയ്യും: കെ സുരേന്ദ്രൻ

 പൊന്നാനി: തിരുവനന്തപുരം മുതൽ കണ്ണൂർ വരെ ഇ ശ്രീധരൻ മുന്നോട്ട് വെച്ച അതിവേഗ റെയിൽ പദ്ധതി പാർട്ടി ചർച്ച ചെയ്യുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സംസ്ഥാനത്തിന്റെ വികസനമാണ് പരമ പ്രധാനം. അത് യാഥാർത്ഥ്യമാക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

മെട്രോമാൻ ഇ ശ്രീധരനെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിവേഗ ബദൽ റെയിൽപാതയെ പറ്റിയുള്ള കാര്യങ്ങൾ ഇ ശ്രീധരനോട് സംസാരിച്ചു. സിൽവർ ലൈനിനെ കുറിച്ചുള്ള ചർച്ച വന്നപ്പോൾ തന്നെ അത് അപ്രയോഗികമാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. വേഗത വേണമെന്ന കാര്യത്തിൽ തർക്കമില്ല. കേരളത്തിന്റെ സാഹചര്യത്തിൽ അധികം ഭൂമി ഏറ്റെടുക്കാതെ, സാധാരണക്കാരെ ബുദ്ധിമുട്ടിക്കാതെ, പരിസ്ഥിതി നാശമില്ലാതെ വേഗതയിൽ എത്തുന്ന ഒരു പാതയെ പറ്റിയാണ് ഇ ശ്രീധരൻ ചൂണ്ടിക്കാണിച്ചത്. അത് കേരളത്തിന് ആവശ്യമായ പദ്ധതിയാണ്. അല്ലാതെ നടപ്പിലാക്കാൻ പറ്റാത്ത സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന സിൽവർലൈൻ അല്ല വേണ്ടത്. വികസനത്തിന്റെ പേരിൽ കേരളത്തിന്റെ ഭൂപ്രകൃതി നശിപ്പിക്കരുത്. സാധാരണക്കാരെ ബുദ്ധിമുട്ടിക്കരുത്. കഴിഞ്ഞ തവണ റെയിവെ മന്ത്രിയെ കാണാൻ ഇ ശ്രീധരനും കൂടെയുണ്ടായിരുന്നു. വ്യക്തമായ മറുപടി ഇ.ശ്രീധരൻ സംസ്ഥാന സർക്കാരിന് വേണ്ടി അദ്ദേഹത്തെ കാണാൻ വന്നവർക്ക് നൽകിയിട്ടുണ്ടെന്നും കെ സുരേന്ദ്രൻ വിശദമാക്കി.

കേരളത്തിന്റെ വികസനത്തിനൊപ്പം നിൽക്കുമെന്നും ഹൈസ്പീഡ് പാത സിൽവർലൈൻ പോലെയല്ലെന്നും ഇ.ശ്രീധരൻ പറഞ്ഞു. സംസ്ഥാന ഉപാദ്ധ്യക്ഷൻ പി.രഘുനാഥ്, സംസ്ഥാന സെക്രട്ടറി എ നാഗേഷ്, ജില്ലാ പ്രസിഡന്റ് രവി തേലത്ത്, യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ പ്രഫുൽ കൃഷ്ണൻ, ഇന്റലക്ച്ചൽ സെൽ കൺവീനർ ശങ്കു ടി ദാസ് എന്നിവർ ഒപ്പമുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button