
കൊല്‍ക്കത്ത : പശ്ചിമ ബംഗാളില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പിനിടെ ഉണ്ടായ ആക്രമണങ്ങളില്‍ 19 പേര്‍ കൊല്ലപ്പെട്ടെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി അറിയിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപ വീതം അടിയന്തരധനസഹായം നല്‍കുമെന്നും കുടുംബത്തിലെ ഒരാള്‍ക്ക് ജോലി നല്‍കുമെന്നും മമത ബാനര്‍ജി പറഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കക്ഷി രാഷ്ട്രീയം നോക്കില്ലെന്നും മമത വ്യക്തമാക്കി.
പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ അക്രമങ്ങളും വോട്ടെണ്ണലിൽ പാർട്ടിയുടെ വൻമുന്നേറ്റത്തിനും പിന്നാലെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ,
ആക്രമണങ്ങളില്‍ 37 പേര്‍ കൊല്ലപ്പെട്ടു എന്നാണ് നേരത്തെ പുറത്തു വന്ന റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യം മമത നിഷേധിച്ചു. അക്രമ സംഭവങ്ങളില്‍ കൊല്ലപ്പെട്ടത് കൂടുതലും തൃണമൂല്‍ അംഗങ്ങളാണെന്നും അവര്‍ പറഞ്ഞു. അക്രമ സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാൻ വസ്തുതാ അന്വേഷണ സമിതിയെ നിയോഗിച്ച ബി.ജെ.പിയെയും മമത വിമര്‍ശിച്ചു.
അതേസമയം ബാലറ്റ് പെട്ടിയുൾപ്പെടെ തട്ടിയെടുത്താണ് തൃണമൂൽ വിജയം ആഘോഷിക്കുന്നതെന്ന് ബിജെപിയും കോൺഗ്രസും സിപിഎമ്മും ആരോപിച്ചു. തെരഞ്ഞെടുപ്പിൽ നടന്നത് വ്യാപക അക്രമങ്ങളായിരുന്നു.
Post Your Comments