Latest NewsIndiaNews

കനത്ത മഴയും പ്രളയവും: ഹിമാചൽ പ്രദേശിലെ മരണസംഖ്യ 91 ആയി

ന്യൂഡൽഹി: പ്രളയക്കെടുതിയെ തുടർന്ന് ഹിമാചൽ പ്രദേശിലെ മരണസംഖ്യ 91 ആയി ഉയർന്നു. ജൂൺ 24 മുതൽ ജൂലൈ 13 വരെയുള്ള കണക്കുകളിൽ നിന്നാണ് ഇക്കാര്യം വ്യക്തമാകുന്നത്.

Read Also: വേളി ടൂറിസ്റ്റ് വില്ലേജിൽ കൺവെൻഷൻ സെന്റർ രണ്ട് മാസത്തിനുള്ളിൽ പൂർത്തിയാകും: മന്ത്രി ആന്റണി രാജു

അതേസമയം, ഡൽഹിയിലെ വെള്ളപ്പൊക്കത്തെ തുടർന്ന് ചെങ്കോട്ട അടച്ചു. മറ്റന്നാൾ വരെ സന്ദർശനം അനുവദിക്കില്ലെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ അറിയിച്ചു. ഡൽഹിയിൽ യമുന കര കവിഞ്ഞൊഴുകുകയാണ്. റോഡും മെട്രോയും വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. സർവ്വകലാശാലകൾക്കും സ്‌കൂളുകൾക്കും സർക്കാർ സ്വകാര്യ സ്ഥാപനങ്ങൾക്കും ഞായറാഴ്ച വരെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രധാന റോഡുകളിൽ പലതും വെള്ളം കയറി. ഇതോടെ ഗതാഗതം പലയിടത്തും നിലച്ചിട്ടുണ്ട്. ഹരിയാനയിലെ ഹത്നികുണ്ഡ് അണക്കെട്ട് തുറന്നതാണ് യമുനയിൽ ജലനിരപ്പ് ഉയരാൻ കാരണം.

Read Also: സ്കൂളുകള്‍ക്കും സര്‍‌ക്കാര്‍ ഓഫീസുകള്‍ക്കും ഞായറാഴ്ച വരെ അവധി, കുടിവെള്ള ക്ഷാമത്തിന് സാദ്ധ്യതയെന്ന് മുന്നറിയിപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button