Latest NewsKeralaNews

വയനാട്ടില്‍ യുവതി ആംബുലന്‍സില്‍ പ്രസവിച്ചു

ആംബുലന്‍സില്‍ ഉണ്ടായിരുന്ന നഴ്‌സ് വാഹനത്തില്‍ വച്ച്‌ തന്നെ അടിയന്തര ശുശ്രൂഷ നല്‍കി

കല്‍പ്പറ്റ: ആദിവാസി യുവതി ആംബുലന്‍സില്‍ പ്രസവിച്ചു. തിരുനെല്ലി സ്വദേശിനിയാണ് ഇന്ന് രാവിലെ ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ആംബുലന്‍സില്‍ പ്രസവിച്ചത്. രാവിലെ ഒന്‍പതരയോടെ പ്രസവ വേദനയെ തുടര്‍ന്ന് യുവതിയെ അടിയന്തരമായി ആശുപത്രിയിലെത്തിക്കാന്‍ അപ്പപ്പാറ കുടുംബരോഗ്യ കേന്ദ്രത്തിലെ ആംബുലന്‍സ് വീട്ടില്‍ എത്തിയെങ്കിലും ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു പ്രസവം.

read also: സംസ്ഥാനത്ത് പച്ചക്കറി തൊട്ടാല്‍ പൊള്ളും, ഓരോ ദിവസവും വില കുതിച്ചുയരുന്നു

ആംബുലന്‍സില്‍ ഉണ്ടായിരുന്ന നഴ്‌സ് വാഹനത്തില്‍ വച്ച്‌ തന്നെ അടിയന്തര ശുശ്രൂഷ നല്‍കി. തുടർന്ന് അമ്മയെയും കുഞ്ഞിനേയും മാനന്തവാടി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button