Latest NewsKeralaNews

63കാരിയെയും 69കാരനെയും കാണാനില്ല: പോലീസ് സ്‌റ്റേഷനിൽ പരാതി നൽകി കുടുംബം

മലപ്പുറം: 63കാരിയെയും 69കാരനെയും കാണാനില്ലെന്ന പരാതിയുമായി കുടുംബം പോലീസ് സ്റ്റേഷനിൽ. കരുവാരകുണ്ടിലാണ് സംഭവം. കേരള എസ്റ്റേറ്റ് മേലെ പാന്ത്ര സ്വദേശിനിയെയും തിരുവനന്തപുരം സ്വദേശിയേയുമാണ് കാണാതായത്. 63കാരിയുടെ കുടുംബമാണ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. കാണാതായ സ്ത്രീയുടെ വീടിന് സമീപത്താണ് 69കാരൻ താമസിച്ചിരുന്നത്.

Read Also: മതം മാറ്റാൻ പുരോഹിതൻ, റുബീന എന്ന് പേര് വിളിച്ച ശേഷം ബലാത്സംഗം ചെയ്തു, കാണാതായ പെൺകുട്ടി ഇഷ്ടിക ചൂളയിൽ അബോധാവസ്ഥയിൽ

കഴിഞ്ഞയാഴ്ച്ച മുതലാണ് ഇരുവരെയും കാണാതായത്. 63കാരിയായ സ്ത്രീ ഭർത്താവിന്റെ കൂടെയാണ് താമസിച്ചിരുന്നത്. ഏഴ് മാസം മുൻപാണ് 69കാരൻ തിരുവനന്തപുരത്ത് നിന്ന് തൊഴിൽ തേടി ഇവിടെയെത്തിയത്. ഒരു മാസം മുമ്പ് ആണ് ഇയാൾ സത്രീയുടെ വീടിനടുത്തുള്ള ഷെഡിലേക്ക് താമസം മാറിയത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി കരുവാരകുണ്ട് പോലീസ് അറിയിച്ചു.

Read Also: ഈ മാസം 20നകം മുഴുവന്‍ ശമ്പളവും നല്‍കണം: മുന്നറിയിപ്പ് നല്‍കി ഹൈക്കോടതി

shortlink

Related Articles

Post Your Comments

Related Articles


Back to top button