കൊച്ചി: മൂവാറ്റുപുഴയിൽ പ്രൊഫസർ ടി ജെ ജോസഫിന്റെ കൈപ്പത്തിവെട്ടിമാറ്റിയ കേസിലെ രണ്ടാംഘട്ട വിധി കോടതി പ്രസ്താവിച്ചു. കേസിൽ ആറ് പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. സജിൽ, നാസർ, നജീബ്, നൗഷാദ്, മൊയ്തീൻ കുഞ്ഞ്, അയൂബ് എന്നിവർ കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയത്. ഭീകരപ്രവർത്തനം അടക്കമുള്ള കുറ്റങ്ങൾ തെളിഞ്ഞെന്നും എൻഐഎ കോടതി വ്യക്തമാക്കി. കേസിൽ അഞ്ച് പ്രതികളെ കോടതി വെറുതെ വിടുകയും ചെയ്തു. ഷഫീക്, അസീസ്, സുബൈർ, മുഹമ്മദ് റാഫി, മൻസൂർ തുടങ്ങിയവരെയാണ് വെറുതെ വിട്ടത്.
Read Also: പൊലീസുകാരന് നേരെ ബലാത്സംഗ കേസ് പ്രതിയുടെ മർദ്ദനം: പൊലീസുകാരന്റെ പല്ലൊടിഞ്ഞു
കുറ്റക്കാർക്കെതിരെയുള്ള ശിക്ഷ കോടതി നാളെ പ്രസ്താവിക്കും. ശിക്ഷിക്കപ്പെട്ട 6 പേരുടെയും ജാമ്യം റദ്ദാക്കാൻ കോടതി ഉത്തരവിട്ടു. ഇവരെ കാക്കനാട് ജയിലിൽ പാർപ്പിക്കാനും കോടതി നിർദ്ദേശം നൽകി. സംഭവത്തിന്റെ മുഖ്യ സൂത്രധാരനായിരുന്ന ആലുവ സ്വദേശിയും പോപ്പുലർഫ്രണ്ട് നേതാവ് എം കെ നാസർ, കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പതിനൊന്ന് പ്രതികൾ എന്നിവരുടെ വിചാരണയാണ് കോടതി പൂർത്തിയാക്കിയത്.
മുപ്പത്തിയേഴ് പ്രതികളെ ആദ്യഘട്ടത്തിൽ കോടതി വിസ്തരിച്ചിരുന്നു. ഇതിൽ 11 പേർ കുറ്റക്കാരെന്ന് കണ്ടെത്തി. ആദ്യഘട്ട കുറ്റപത്രത്തിന് ശേഷം അറസ്റ്റിലായവരുടെ വിചാരണയാണ് രണ്ടാംഘട്ടത്തിൽ പൂർത്തിയാക്കിയത്. തൊടുപുഴ ന്യൂമാൻ കോളജിലെ ബികോം മലയാളം ഇന്റേണൽ പരീക്ഷയ്ക്ക് തയാറാക്കിയ ചോദ്യപേപ്പറിൽ പ്രവാചക നിന്ദയുണ്ടെന്നാരോപിച്ചാണ് പ്രതികൾ പ്രൊഫസർ ടി ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിയത്.
Read Also: ചാരായവുമായി വയോധികൻ അറസ്റ്റിൽ: വീട്ടിൽ നിന്ന് കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തു
Post Your Comments