Latest NewsNewsBusiness

സാമൂഹ്യ സുരക്ഷാ പെൻഷൻ: കോടികൾ അനുവദിച്ച് സർക്കാർ, വെള്ളിയാഴ്ച മുതൽ പെൻഷൻ വിതരണം ആരംഭിക്കും

60 ലക്ഷത്തിലധികം ആളുകൾക്കാണ് സാമൂഹ്യ സുരക്ഷാ പെൻഷന്റെ ആനുകൂല്യം ലഭിക്കുന്നത്

സംസ്ഥാനത്ത് സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണത്തിനായി കോടികൾ അനുവദിച്ച് സർക്കാർ. ജൂലൈ 14 മുതലാണ് പെൻഷൻ വിതരണം ആരംഭിക്കുക. ഇത്തവണ സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകുന്നതിന് 768 കോടി രൂപയും, ക്ഷേമനിധി ബോർഡ് പെൻഷൻ നൽകുന്നതിന് 106 കോടി രൂപയും ഉൾപ്പെടെ 874 കോടി രൂപയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച വിവരങ്ങൾ ധനകാര്യമന്ത്രി കെ.എൻ ബാലഗോപാൽ പങ്കുവെച്ചിട്ടുണ്ട്.

60 ലക്ഷത്തിലധികം ആളുകൾക്കാണ് സാമൂഹ്യ സുരക്ഷാ പെൻഷന്റെ ആനുകൂല്യം ലഭിക്കുന്നത്. അർഹരായവർക്ക് 1,600 രൂപ വീതമാണ് പെൻഷൻ തുകയായി ലഭിക്കുക. അതേസമയം, പെൻഷൻ വാങ്ങുന്നവർക്ക് മസ്റ്ററിംഗ് ചെയ്യാനുള്ള സമയപരിധി ജൂലൈ 31ന് അവസാനിക്കും. നേരത്തെ ജൂൺ 30 വരെയായിരുന്നു തീയതി നിശ്ചയിച്ചിരുന്നത്. പിന്നീട് ജൂലൈ 31 വരെ ദീർഘിപ്പിക്കുകയായിരുന്നു.

Also Read: ഗോവയിലെ മദ്യക്കച്ചവടം പഠിക്കാന്‍ കേരളത്തിലെ എക്‌സൈസ് വകുപ്പിന്റെ പഠനയാത്ര: അനുമതി നല്‍കി സര്‍ക്കാര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button