Latest NewsKeralaNews

മഴക്കാല മുന്നൊരുക്കം: അപകടകരമായ മരങ്ങൾ മുറിച്ചുമാറ്റുന്നതിന് അടിയന്തര പ്രാധാന്യം നൽകണമെന്ന് മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: മഴക്കാലത്ത് അപകടാവസ്ഥയിലുള്ള മരങ്ങൾ വീണുണ്ടാകുന്ന ദുരന്തം ഒഴിവാക്കാൻ ഇവ മുറിച്ചു മാറ്റുന്നതിന് അടിയന്തര പ്രാധാന്യം നൽകണമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. മഴക്കാല മുന്നൊരുക്കം സംബന്ധിച്ച് തൈക്കാട് പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. അപകടാവസ്ഥയിലുള്ള മരങ്ങളുടെ പട്ടിക തയ്യാറാക്കി ഇവ മുറിച്ചു മാറ്റുന്നതിനുള്ള നടപടി ബന്ധപ്പെട്ട വകുപ്പുകൾ സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു.

Read Also: സ്‌കൂള്‍ വാനില്‍ വീടിനു മുന്നില്‍ വന്നിറങ്ങി, അതേ വണ്ടിയിടിച്ച്‌ എട്ടു വയസുകാരിയ്ക്ക് ദാരുണാന്ത്യം

ജില്ലയിലെ മഴക്കാല മുന്നൊരുക്ക പ്രവൃത്തികൾ തൃപ്തികരമായി രീതിയിലാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓട വൃത്തിയാക്കൽ, കാട് വെട്ടൽ എന്നിവയുൾപ്പെടെ 1325 പ്രവൃത്തികളാണ് തിരുവനന്തപുരം കോർപ്പറേഷൻ മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി ആരംഭിച്ചത്. ഇവ ഭൂരിഭാഗവും പൂർത്തിയായതായി കോർപ്പറേഷൻ ഉദ്യോഗസ്ഥർ അറിയിച്ചു. കൊതുകു നിവാരണത്തിനുള്ള ഫോഗിംഗ്, സ്പ്രേയിംഗ് എന്നിവയും പുരോഗമിക്കുന്നു. സ്മാർട്ട് സിറ്റിയിലെ 5 ഓടകളിൽ നാലെണ്ണത്തിന്റെയും ചാല മാർക്കറ്റിലെ ഓടയുടെയും വൃത്തിയാക്കൽ പൂർത്തിയായതായി കെ.ആർ.എഫ്.ബി ഉദ്യോഗസ്ഥർ അറിയിച്ചു. നഗരത്തിലെ വെള്ളപ്പൊക്കം തടയുന്നതിനായി നടത്തുന്ന പ്രവൃത്തികളിൽ ഭൂരിഭാഗവും പൂർത്തിയായതായി മൈനർ ഇറിഗേഷനും, ആമയിഴഞ്ചാൻ തോട് ഉൾപ്പെടെ പ്രധാന തോടുകളുടെ വൃത്തിയാക്കൽ പൂർത്തിയായതായി മേജർ ഇറിഗേഷനും അറിയിച്ചു.

ജില്ലയിലെ ഡാമുകളിൽ മതിയായ സംഭരണ ശേഷിയുള്ളതിനാൽ ആശങ്കയുടെ സാഹചര്യമില്ലെന്ന് വാട്ടർ അതോറിറ്റി വ്യക്തമാക്കി. കുര്യാത്തിയിലെ കേട് വന്ന പമ്പ് മാറ്റിസ്ഥാപിച്ചു. ദുരന്ത സാഹചര്യങ്ങൾ നേരിടാൻ അസിസ്റ്റന്റ് കമ്മിഷണർ ഓഫീസുകൾ കേന്ദ്രീകരിച്ച് പൊലീസ് കൺട്രോൾ റൂമുകൾ സജ്ജീകരിച്ചിട്ടുണ്ടെന്ന് ലോ ആന്റ് ഓർഡർ വിഭാഗം ഡിസിപി വി അജിത് പറഞ്ഞു. അടിയന്തിര സാഹചര്യങ്ങളിൽ 112 എന്ന നമ്പറിൽ വിളിച്ച് പൊതുജനങ്ങൾക്ക് പൊലീസ് സഹായം ആവശ്യപ്പെടാമെന്നും അദ്ദേഹം അറിയിച്ചു. ജില്ലയിലെ ആശുപത്രികളിൽ മരുന്നുകൾ ഉൾപ്പെടെ മതിയായ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ വിശദമാക്കി.

Read Also: സ്‌കൂള്‍ വാനില്‍ വീടിനു മുന്നില്‍ വന്നിറങ്ങി, അതേ വണ്ടിയിടിച്ച്‌ എട്ടു വയസുകാരിയ്ക്ക് ദാരുണാന്ത്യം

shortlink

Related Articles

Post Your Comments

Related Articles


Back to top button