രാജ്യത്ത് ഇതുവരെ രണ്ട് കോടിയിലധികം ആദായ നികുതി റിട്ടേണുകൾ സമർപ്പിച്ചതായി ആദായ നികുതി വകുപ്പ്. മുൻ വർഷത്തേക്കാൾ ഇത്തവണ ഒൻപത് ദിവസം മുൻപാണ് ആദായ നികുതി റിട്ടേണുകൾ രണ്ട് കോടി കവിഞ്ഞിരിക്കുന്നത്. കഴിഞ്ഞ വർഷം ജൂലൈ 20നാണ് ആദായ നികുതി റിട്ടേൺ 2 കോടി കവിഞ്ഞത്.
2022-23 സാമ്പത്തിക വർഷത്തിൽ നേടിയ വരുമാനത്തിനുള്ള നികുതി ഫയൽ ചെയ്യാൻ ജൂലൈ 31 വരെയാണ് ആദായ നികുതി വകുപ്പ് സമയപരിധി നിശ്ചയിച്ചിട്ടുള്ളത്. അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കാൻ ഐടിആർ നേരത്തെ തന്നെ ഫയൽ ചെയ്യണമെന്ന് നികുതിദായകരോട് ആദായ നികുതി വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്.
Also Read: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ
ജൂലൈ 9 വരെയുള്ള കണക്കുകൾ പ്രകാരം, 2023-24 വർഷത്തേക്കുള്ള ഐടിആർ 1.9 കോടി കവിഞ്ഞിരുന്നു. ഇതിൽ 1.74 കോടി ആദായ നികുതി റിട്ടേണുകൾ വെരിഫൈ ചെയ്തിട്ടുണ്ട്. ജൂലൈ 11നാണ് രണ്ട് കോടിയിലധികം ആദായ നികുതി റിട്ടേണുകൾ ഫയൽ ചെയ്തത്. നിലവിൽ, പോർട്ടലിൽ 11.22 കോടി വ്യക്തിഗത രജിസ്റ്റേഡ് ഉപഭോക്താക്കളാണ് ഉള്ളത്.
Post Your Comments