സംസ്ഥാനത്ത് പനി ബാധിതരിൽ പുതിയ ലക്ഷണങ്ങൾ കണ്ടുവരുന്നതായി ആരോഗ്യ പ്രവർത്തകർ. സാധാരണയായുളള ലക്ഷണങ്ങൾക്ക് പുറമേ, ഇത്തവണ പനി ബാധിതരിൽ ശരീരം ചുവന്ന് പൊങ്ങുന്നത് ഉൾപ്പെടെയുള്ളയുളള ലക്ഷണങ്ങൾ പ്രകടമായിട്ടുണ്ട്. ഈ സാഹചര്യത്തിൽ പ്രത്യേക പഠനം നടത്തണമെന്ന് ആരോഗ്യ പ്രവർത്തകർ ആവശ്യപ്പെട്ടു. സംസ്ഥാന വ്യാപകമായാണ് പനി ബാധിതരിൽ ഇത്തരം ലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
പനിയോടൊപ്പം മറ്റ് അലർജി ലക്ഷണങ്ങളും വ്യാപകമായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. അതേസമയം, പനി ഭേദമായവർ ദിവസങ്ങൾക്ക് ശേഷം വീണ്ടും പനിയെ തുടർന്ന് ആശുപത്രികളിൽ ചികിത്സയ്ക്ക് എത്തുന്നത് നേരിയ തോതിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നിരവധി പേരാണ് ഇത്തരത്തിൽ വീണ്ടും പനിക്ക് ചികിത്സ തേടി എത്തിയിട്ടുള്ളത്. ഇന്നലെ മാത്രം 13,000 -ലധികം പേർക്കാണ് പനി ബാധിച്ചിരിക്കുന്നത്. ഇതിൽ രോഗബാധിതർ കൂടുതലും മലപ്പുറം ജില്ലയിലാണ്. സാധാരണയുള്ള പനിക്ക് പുറമേ, ഡെങ്കിപ്പനി, എലിപ്പനി, എച്ച്1എൻ1 തുടങ്ങിയവയും അതിവേഗത്തിൽ പടർന്നുപിടിക്കുന്നുണ്ട്. നിലവിൽ, പനിവ്യാപനം തടയുന്നതിന്റെ ഭാഗമായി വിവിധ മേഖലകൾ ഹോട്ട്സ്പോട്ടുകളായി തിരിച്ച് നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്.
Post Your Comments