KeralaLatest NewsNews

തൃശൂരില്‍ പത്ത് വയസുകാരന് നേരെ ലൈംഗികാതിക്രമം: പ്രതിക്ക് 10 വര്‍ഷം തടവും പിഴയും

തൃശ്ശൂര്‍: 10 വയസുകാരനു നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രതിക്ക് 10 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ.

തൃശ്ശൂര്‍ മാടക്കത്തറ താണിക്കുടത്ത് വാഴപ്പിള്ളി വീട്ടില്‍ 46 വയസ്സുള്ള സജീവനെയാണ് കോടതി ശിക്ഷിച്ചത്. തൃശൂര്‍ ഫാസ്റ്റ് ട്രാക് സ്‌പെഷ്യല്‍ കോടതി ജഡ്ജി കെഎം രതീഷ് കുമാറിന്റേതാണ് ശിക്ഷാവിധി.

പോക്‌സോ നിയമപ്രകാരവും ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരവുമാണ് ശിക്ഷ.പിഴ തുക അതിജീവിതന് നല്‍കണം. പിഴയടക്കാത്ത പക്ഷം 10 മാസം കൂടി അധികം തടവുശിക്ഷ അനുഭവിക്കണം. 2021 ഓണാവധിയിലായിരുന്നു കേസിനാസ്പദമായ സംഭവം. മത്സ്യ വില്‍പന നടത്തുന്ന പ്രതി പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ പ്രലോഭിപ്പിച്ച് തട്ടി കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് കേസ്.

13 സാക്ഷികളെയും 14 രേഖകളും തെളിവില്‍ ഹാജരാക്കിയാണ് വിചാരണ പൂര്‍ത്തിയാക്കിയത്. 2022 മാര്‍ച്ച് 22 ന് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു. വിയ്യൂര്‍ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടറായിരുന്ന സുബിന്‍ ആണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം പൂര്‍ത്തിയാക്കിയത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെപി അജയ് കുമാര്‍ ഹാജരായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button