ThiruvananthapuramKeralaNattuvarthaLatest NewsNews

അ​വധി​ക്ക് നാ​ട്ടി​ലെ​ത്തി​യ ജ​വാ​നെ ക്രൂ​രമാ​യി മ​ർ​ദി​ച്ചു: മൂന്നുപേർ പിടിയിൽ

മ​ട​വൂ​ർ അ​റു​കാ​ഞ്ഞി​രം അ​ന്നപൂർ​ണ​യി​ൽ സി​ന്ധു​ക്കു​ട്ട​ൻ എ​ന്ന അ​ശോ​ക​ൻ(47), മ​ട​വൂ​ർ പു​ലി​യൂ​ർ​ക്കോ​ണം വേ​ട്ട​ക്കാ​ട്ടു​കോണം ​ത​മ്പാ​ൻ​കോ​ണ​ത്ത് കു​ന്നും​പു​റത്ത് ​വീ​ട്ടി​ൽ സ​ലിം (40), ച​ട​യ​മം​ഗ​ലം പോ​രേ​ടം ക​ണ്ണ​മ്പാ​റ പ​ടി​ഞ്ഞാ​റ്റി​ൻക​ര ത​ട​ത്ത​രി​ക​ത്ത് വീ​ട്ടി​ൽ നാ​സി​മു​ദ്ദീൻ(39) ​എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെയ്ത​ത്

കി​ളി​മാ​നൂ​ർ: അ​വധി​ക്ക് നാ​ട്ടി​ലെ​ത്തി​യ ജ​വാ​നെ ക്രൂ​രമാ​യി മ​ർ​ദി​ച്ച ​കേ​സി​ലെ മൂന്ന് പ്ര​തി​കൾ അറസ്റ്റിൽ. മ​ട​വൂ​ർ അ​റു​കാ​ഞ്ഞി​രം അ​ന്നപൂർ​ണ​യി​ൽ സി​ന്ധു​ക്കു​ട്ട​ൻ എ​ന്ന അ​ശോ​ക​ൻ(47), മ​ട​വൂ​ർ പു​ലി​യൂ​ർ​ക്കോ​ണം വേ​ട്ട​ക്കാ​ട്ടു​കോണം ​ത​മ്പാ​ൻ​കോ​ണ​ത്ത് കു​ന്നും​പു​റത്ത് ​വീ​ട്ടി​ൽ സ​ലിം (40), ച​ട​യ​മം​ഗ​ലം പോ​രേ​ടം ക​ണ്ണ​മ്പാ​റ പ​ടി​ഞ്ഞാ​റ്റി​ൻക​ര ത​ട​ത്ത​രി​ക​ത്ത് വീ​ട്ടി​ൽ നാ​സി​മു​ദ്ദീൻ(39) ​എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെയ്ത​ത്. പ​ള്ളി​ക്ക​ൽ പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്തത്. മ​ട​വൂ​ർ ചാ​ങ്ങ​യി​ൽ​കോ​ണം കി​ഴ​ക്ക​തി​ൽ വീ​ട്ടി​ൽ പ്ര​ഭാ​ക​ര​ൻ​പി​ള്ളയു​ടെ മ​ക​നും സൈനീകനുമായ ലെ​നി​നെ​യും (36) സു​ഹൃ​ത്തി​നെ​യുമാ​ണ് അ​ക്ര​മി​ക​ൾ മ​ർ​ദി​ച്ച​ത്.

Read Also : കണ്ണനും കുടുംബത്തിനും കൈത്താങ്ങായി നടൻ സുരേഷ് ഗോപിയുടെ നന്മ വീട് : സൗജന്യമായി തേപ്പ് നടത്തി തൊഴിലാളികള്‍

ക​ഴി​ഞ്ഞ മാസം 20-നു രാ​ത്രി​യി​ൽ മ​ട​വൂ​ർ അ​റു​കാ​ഞ്ഞി​ര​ത്തു​വ​ച്ച് പ്ര​തിക​ൾ കൂ​ട്ടം​ചേ​ർ​ന്ന് ആ​ക്ര​മി​ക്കു​ക​യും ക​മ്പി​കൊ​ണ്ടടി​ച്ച് പ​രി​ക്കേ​ൽ​പ്പിക്കു​ക​യു​മാ​യി​രു​ന്നു.

പ​ള്ളി​ക്ക​ൽ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ വി.​കെ. ശ്രീ​ജേ​ഷ്, എ​സ്​ഐ ഷാ​ജി​ൽ, ഗ്രേ​ഡ് എ​സ്​ഐ അ​ജി​ത്കു​മാ​ർ, സി​പിഒ​മാ​രാ​യ സു​ബീ​ഷ്, മ​ഹേ​ഷ്, ര​തീ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ അ​ന്വേ​ഷ​ണ സം​ഘമാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. അ​റസ്റ്റി​ലാ​യ പ്ര​തി​ക​ളെ കോ​ട​തിയിൽ ഹാജരാക്കിയ ശേഷം റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button