KeralaLatest NewsNews

പാഠപുസ്തകത്തിലെ പ്രതിജ്ഞ വാചകത്തിൽ ഗുരുതരമായ പാകപ്പിഴ: പിണറായി സർക്കാരിനെതിരെ വിമർശനം

ഇംഗ്ലീഷ് മീഡിയം പതിപ്പിൽ പ്രതിജ്ഞ ക്രമം തെറ്റിയ രീതിയിലാണ് പ്രതിജ്ഞ അച്ചടിച്ചിരിക്കുന്നത്.

 തിരുവനന്തപുരം: സംസ്ഥാന സർക്കാർ തയാറാക്കിയ ഒന്നു മുതൽ ഏഴാം ക്ലാസ് വരെയുള്ള പാഠപുസ്തകത്തിലെ പ്രതിജ്ഞ വാചകത്തിൽ ഗുരുതരമായ പാകപ്പിഴ. ഇംഗ്ലീഷ് മീഡിയം പുസ്തകത്തിലാണ് ഭരണഘടന നിർദ്ദേശിച്ചിട്ടുള്ള പ്രതിജ്ഞയിൽ മാറ്റം വരുത്തിയിരിക്കുന്നത്. 2021 നു ശേഷം അച്ചടിക്കപ്പെട്ട എല്ലാ പാഠപുസ്തകങ്ങളുടെയും ഇംഗ്ലീഷ് മീഡിയം പതിപ്പിൽ പ്രതിജ്ഞ ക്രമം തെറ്റിയ രീതിയിലാണ് അച്ചടിച്ചിരിക്കുന്നത്.

READ ALSO: വ​ർ​ക്ക് ഷോ​പ്പി​ൽ നി​ന്നും ഉ​രു​ക്ക് പ്ലേ​റ്റു​ക​ൾ മോ​ഷ്ടി​ച്ചു: പ്ര​തി പിടിയിൽ

തെറ്റ് എസ് സി ഇ ആർ ടിയെ അറിയിച്ചുവെങ്കിലും അവർ ഇക്കാര്യം ഗൗരവത്തിലെടുത്തില്ലെന്നും വിഷയത്തിൽ തൃപ്തികരമായ മറുപടി നൽകിയില്ലെന്ന വിമർശനമുയരുന്നുണ്ട്. ഇംഗ്ലീഷ് വ്യാകരണ നിയമങ്ങൾ പ്രകാരം വാക്യശകലങ്ങളെ ഖണ്ഡിച്ചിരിക്കുന്നത് സാങ്കേതികമായി ശരിയാണെന്ന വാദമാണ് ചിലർ ഉയർത്തുന്നത്. എന്നാൽ ഇതാണ് നാൾ ചൊല്ലി പഠിച്ച ഭരണഘടനയിലെ പ്രതിജ്ഞ തിരുത്തി അച്ചടിക്കാനും അത് വിദ്യാർത്ഥികളിലേക്ക് എത്തിക്കാനുമുള്ള അധികാരം പാഠപുസ്തകം തയ്യാറാക്കിയവർക്കുണ്ടോ എന്ന ചോദ്യം ഏറെ പ്രസക്തമാണ്.

ഇന്ത്യ എന്റെ രാജ്യമാണ്. എല്ലാ ഭാരതീയരും എന്റെ സഹോദരീ സഹോദരന്മാരാണ്..എന്ന പ്രതിജ്ഞയുടെ കർത്താവ് ആന്ധ്രാപ്രദേശ് സ്വദേശിയായ വെങ്കിട്ട സുബ്ബറാവുവാണ്. 1965 ജനുവരി 26 റിപ്ലബ്ലിക് ദിനത്തിലാണ് സുബ്ബറാവുവിന്റെ വരികള്‍ ദേശീയ പ്രതിജ്ഞയായി പ്രഖ്യാപിക്കുന്നത്. വിശാഖപട്ടണത്തെ അന്നപൂര്‍ണ്ണ മുനിസിപ്പല്‍ കോര്‍പറേഷന്‍ ഹൈസ്‌കൂളില്‍ലാണ് ഇന്ത്യയിലാദ്യമായി ആ പ്രതിജ്ഞ ചൊല്ലിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button