ഷാജൻ സ്‌കറിയയുടെ അറസ്റ്റ് തടഞ്ഞ സുപ്രീം കോടതി നടപടിയെക്കുറിച്ച് പ്രതികരണവുമായി പിവി അൻവർ എംഎൽഎ. ഷാജൻ സ്‌കറിയയുടെ അറസ്റ്റ് മൂന്നാഴ്ചത്തേക്ക് താൽക്കാലികമായി തടയുക മാത്രമാണ് സുപ്രീം കോടതി ചെയ്തതെന്ന് അൻവർ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസും, മറുനാടൻ മലയാളിയും പറയും പോലെ എസ്.സി/എസ്.ടി അട്ട്രോസിറ്റി ആക്ട് നിലനിൽക്കില്ലെന്ന് വിധിയിൽ പറഞ്ഞിട്ടില്ല. വാക്കാൽ ഇക്കാര്യത്തിൽ പരാമർശം നടത്തിയ കോടതി, ഇക്കാര്യത്തിൽ വിശദമായ വാദം പിന്നീട് കേൾക്കുമെന്നും അൻവർ പറഞ്ഞു.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:
ഷാജൻ സ്കറിയയുടെ ജാമ്യാപേക്ഷ പരിഗണിച്ച സുപ്രീം കോടതി ഇടക്കാല ആശ്വാസമായി,മൂന്ന് ആഴ്ച്ചക്കാലത്തേക്ക് അറസ്റ്റ് തടയുക മാത്രമാണുണ്ടായിട്ടുള്ളത്.
ഏഷ്യാനെറ്റ് ന്യൂസും,മറുനാടൻ മലയാളിയും പറയും പോലെ എസ്.സി/എസ്.ടി അട്ട്രോസിറ്റി ആക്ട് നിലനിൽക്കില്ലെന്ന് വിധിയിൽ പറഞ്ഞിട്ടില്ല.വാക്കാൽ ഇക്കാര്യത്തിൽ പരാമർശ്ശം നടത്തിയ കോടതി,ഇക്കാര്യത്തിൽ വിശദമായ വാദം പിന്നീട് കേൾക്കും.വിശദമായ വാദം കേട്ട ശേഷമേ അന്തിമ തീരുമാനം ഉണ്ടാകൂ.
ഇടക്കാല ആശ്വാസമായി,താൽക്കാലികമായി അറസ്റ്റ് തടയുക മാത്രമാണ് ചെയ്തിട്ടുള്ളത്.
ഈ കേസിൽ മാത്രമേ ഇടക്കാല വിധി ബാധകമായിട്ടുള്ളൂ.
ഷാജൻ സ്കറിയ,കേന്ദ്ര സർക്കാർ സ്ഥാപനങ്ങളുടെ പേരിൽ വ്യാജരേഖ ചമച്ചിട്ടുണ്ടെങ്കിൽ അക്കാര്യത്തിൽ ആരും പരാതിപ്പെടരുതെന്നോ,അറസ്റ്റ് ഉണ്ടാവരുത് എന്നോ കോടതി പറഞ്ഞിട്ടില്ല.
പോക്സോ കേസ് പ്രതിയുടെ കൈയ്യിൽ നിന്ന് കാശ് വാങ്ങി,വ്യാജവാർത്ത ചെയ്ത് അയാളെ രക്ഷപെടുത്താൻ ശ്രമിച്ചിട്ടുണ്ടെങ്കിൽ,ആരും കേസ് കൊടുക്കരുതെന്നോ അറസ്റ്റ് ചെയ്യരുതെന്നോ കോടതി പറഞ്ഞിട്ടില്ല.
153 എ നിലനിൽക്കുന്ന ഷാജന്റെ ഒരു ഡസനിലധികം വീഡിയോ എന്റെ തന്നെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.അതിന്റെ പേരിൽ ആരും പരാതി കൊടുക്കരുതെന്നോ,കേസ് എടുക്കരുതെന്നോ,അറസ്റ്റ് ഉണ്ടാകരുതെന്നോ കോടതി പറഞ്ഞിട്ടില്ല.
ഷാജൻ ഇനിയെങ്കിലും ബങ്കറിലെ ജീവിതം അവസാനിപ്പിക്കണം.ഒന്നൊന്നര മാസമായി നീ ഇങ്ങനെ കാലുവെന്ത നായയെ പോലെ ഓടുകയല്ലേ!ശനിയുടെ അപഹാരത്തിൽ നിന്ന് സാക്ഷാൽ ശ്രീമഹാദേവന് പോലും ഒഴിവാകാൻ കഴിഞ്ഞിട്ടില്ല ഷാജാ..
ആശംസകൾ..?
Post Your Comments